പത്തനംതിട്ട: ശബരിമല മണ്ഡലകാല സമയം അടുത്തിട്ടും തീര്‍ത്ഥാടകര്‍ക്കായി അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്ന് തീർത്ഥാടകരുടെ പരാതി. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ അവലോകനയോഗം നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും. ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ആയിരിക്കും യോഗം.
ALSO READ: ശബരിമല മണ്ഡലമാസ ദര്‍ശനം : ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
രണ്ട് സ്ഥലങ്ങളിലായാണ് യോഗം ചേരുന്നത്. ഏറ്റുമാനൂര്‍ കൈലാസ് ഓഡിറ്റോറിയത്തിലും എരുമേലി ദേവസ്വം ഹാള്‍ എന്നിവിടങ്ങളിലുമാണ് യോഗം നടക്കുക. യോഗത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പു മേധാവികളും പങ്കെടുക്കും.
Post Your Comments