ന്യൂഡൽഹി: കർത്താർപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി തേടി നവജ്യോത് സിംഗ് സിദ്ദു. ഇക്കാര്യം സൂചിപ്പിച്ച് സിദ്ദു വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി. പാകിസ്ഥാന്റെ ക്ഷണം സ്വീകരിച്ചാണ് സിദ്ദു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത്. കര്‍ത്താര്‍പൂരില്‍ നിന്ന് വെറും നാലുകിലോമീറ്റര്‍ അകലെയാണ് ഇന്ത്യയും പാകിസ്ഥാനുമിടയിലുള്ള ഗുരുദാസ്‍പൂര്‍ അതിര്‍ത്തി. ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഈ മാസം ഒമ്പതിനാണ്.
‘കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍റെ ക്ഷണം ലഭിച്ചിട്ടുണ്ട്. വിനീതനായ സിഖ് മതവിശ്വാസിയെന്ന നിലയില്‍ ആ ചരിത്രപരമായ ചടങ്ങില്‍ പങ്കെടുക്കാനും ഗുരു ബാബാ നാനാക്കിന് അഞ്ജലികളര്‍പ്പിക്കാനും കഴിയുന്നത് അഭിമാനമായി കാണുന്നു. അതുകൊണ്ട് സന്ദര്‍ശനത്തിന് അനുമതി നൽകണം’ എന്നാണ് സിദ്ദു കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇടനാഴി തുറക്കുന്ന ദിവസം, ഇന്ത്യയില്‍ നിന്നുള്ള സിഖ് വിശ്വാസികള്‍ക്ക് സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments