
പഞ്ചാബ്: മന്‍മോഹന്‍ സിംഗ് ജിയുടെ സമീപനമാണ് പഞ്ചാബ് മോഡലിന്റെ പ്രചോദനമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബില്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും, അക്കാര്യത്തിൽ പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു.
Also Read:തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ കരിക്കിന്‍ വെള്ളം..!!
‘ഓരോ നേതാവിന്റെയും ഗുണഗണങ്ങള്‍ വിശകലനം ചെയ്ത് കോണ്‍ഗ്രസ് തീരുമാനം എടുക്കും. പാര്‍ട്ടി ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും തീരുമാനം അംഗീകരിക്കും’, നവ്‌ജ്യോത് സിംഗ് സിദ്ദു വ്യക്തമാക്കി.
‘വികസനത്തോടുള്ള മന്‍മോഹന്‍ സിംഗ് ജിയുടെ സമീപനമാണ് പഞ്ചാബ് മോഡലിന്റെ പ്രചോദനം. മൊഹാലിയെ ഒരു ഐ.ടി ഹബ്ബും സ്റ്റാര്‍ട്ടപ്പ് നഗരവുമാക്കി മാറ്റുന്നതിനൊപ്പം 10 വ്യാവസായിക, 13 ഭക്ഷ്യ സംസ്കരണ ക്ലസ്റ്ററുകളാണ് എന്റെ പഞ്ചാബ് മോഡല്‍ ലക്ഷ്യമിടുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments