ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന് കര്‍താര്‍പൂര്‍ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ അനുമതി തേടേണ്ടി വരുമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. നവംബര്‍ ഒന്‍പതിന് കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുളള പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ക്ഷണം സിദ്ദു സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം വ്യക്താവ് രവീഷ് കുമാര്‍ പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാനിലെ കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിലേക്കുളള തീര്‍ത്ഥാടകരുടെ പട്ടികയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉണ്ടോയെന്ന ചോദിച്ചിരുന്നു. പട്ടികയിലുളള രാഷ്ട്രീയ നേതാക്കളും, പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ക്ഷണിച്ചവരും രാഷ്ട്രീയ അനുമതി തേടേണ്ടി വരുമെന്ന് കുമാര്‍ പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുളള കരാര്‍ പ്രകാരം ഇന്ത്യന്‍ തീര്‍ത്ഥാടകരെ പാക്കിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് വിസരഹിത സന്ദര്‍ശനം നടത്താന്‍ പാക്കിസ്ഥാന്‍ അനുവദിക്കും.
Post Your Comments