മുംബൈ: ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹിതയായ സ്ത്രീയിൽ നിന്നും പണം തട്ടാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും, ഇത് ചെയ്യാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നുമാണ് ഇയാള്‍ 18 വയസുകാരനായ മകനുള്ള സ്ത്രീയോട് ആവശ്യപ്പെട്ടത്. സഹോദരന്‍റെ കുടുംബത്തോടൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. അമിത മദ്യപാനിയായ ഭര്‍ത്താവുമായി 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതി പിരിഞ്ഞിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഇവർ പ്രതിയുമായി അടുപ്പത്തിലായത്. കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയോട് പ്രതി വിവാഹ വാഗ്ദാനം നടത്തി വരികയായിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല.
Read also: സൗജന്യമായി സമൂഹവിവാഹം സംഘടിപ്പിക്കാനുള്ള പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍
എന്നാല്‍ വീണ്ടും വിവാഹ വാഗ്ദാനവുമായി പ്രതി യുവതിക്ക് പിന്നാലെ കൂടി. ഇതോടെ ഇയാളെ യുവതി ഒഴിവാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ കാണണമെന്നും സംസാരിക്കണമെന്നും ഇതിനായി ഹോട്ടൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു. താന്‍ ബന്ധത്തില്‍ നിന്നും പിന്മാറണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
Post Your Comments