മുംബൈ: മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ. ഗോൾഡൻ നെക്സ്റ്റ് ഏരിയയിൽ നിന്നാണ്യുവാവ് മുൻകാമുകിയെ തട്ടിക്കൊണ്ടുപോയതെന്ന് നവ്ഘാർ പൊലീസ് പറഞ്ഞു. തുടർന്ന്, പെൺകുട്ടിയുടെ ഫോണിൽനിന്ന് മാതാവിനെ വിളിച്ച് ഐഫോണോ ഒന്നരലക്ഷം രൂപയോ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
യുവതിയുടെ മാതാവ് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു. പൊലീസാണെന്ന് വെളിപ്പെടുത്താതെ കാര്യങ്ങൾ ആരാഞ്ഞു. അപ്പോഴും, യുവതിയെ വിട്ടയക്കാനുള്ള യുവാവിന്റെ ആവശ്യങ്ങളിൽ മാറ്റമുണ്ടായില്ല. തുടർന്ന്, പൊലീസാണെന്ന് വെളിപ്പെടുത്തിയപ്പോൾ യുവാവ് യുവതിയെ ഒറ്റക്കാക്കി സ്ഥലത്തുനിന്ന് കടന്നുകളയായിരുന്നു.
‘ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ല’: മുസ്ലീം വേൾഡ് ലീഗ് തലവൻ അൽ-ഇസ
കഴിഞ്ഞ ജനുവരിയിലാണ് യുവതിയും യുവാവും ആദ്യം കണ്ടുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കാമുകൻ വിവാഹിതനാണെന്നറിഞ്ഞതോടെ പ്രണയബന്ധം യുവതി അവസാനിപ്പിച്ചു. കുപിതനായ യുവാവ് ഫോണിലുള്ള തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും വിളിച്ചുവരുത്തി. തുടർന്നാണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments