KeralaLatest NewsNews

വീഡിയോ കോൾ ചെയ്ത് പെൺകുട്ടിയുടെ നഗ്നതാ പ്രദർശനം, പിന്നീട് ബ്ളാക് മെയിലിംഗ്: നടൻ അനീഷ് രവി

വീഡിയോ കോൾ വിളിച്ച ശേഷം നഗ്നത പ്രദർശിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകം. ഇപ്പോഴിതാ, തന്റെ സഹപ്രവർത്തകന് നേരിട്ട അനുഭവം കൂടി വ്യക്തമാക്കുകയാണ് നടൻ അനീഷ് രവി. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അറിയാത്ത നമ്പറിൽ നിന്നാണ് ഇത്തരക്കാർ വീഡിയോ കോൾ ചെയ്യുക. ഫോണിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നാണ് ആർട്ട് ഡയറക്ടർ കൂടിയായ അനിലിന് വിഡിയോ കോൾ വന്നതെന്ന് അനീഷ് വ്യക്തമാക്കുന്നു.

‘അറിയാത്ത നമ്പറിൽ നിന്ന് അനിലിന് കോൾ വന്നു. കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നീട് അവർ സ്വയം വസ്ത്രം മാറ്റുകയാണ്. ഉടൻ കോൾ കട്ട് ചെയ്‌തെങ്കിലും ഈ വീഡിയോ വെച്ച് ഭീഷണിപ്പെടുത്തുകയാണ്. പിന്നീട് ഇതിന്റെ സ്ക്രീൻ റെക്കോർഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുനൽകി. 1,500 രൂപ കൊടുത്തില്ലെങ്കിൽ ഇത് യൂട്യൂബിൽ അപ്പ് ചെയ്യും എന്നാണ് ഭീഷണി. ദയവായി അറിയാത്ത നമ്പറുകളിൽ നിന്നും വരുന്ന വിഡിയോ കോൾ എടുക്കരുത്’, താരം പറയുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button