ബംഗളൂരു: വര്‍ഷത്തില്‍ രണ്ടു തവണ സൗജന്യമായി സമൂഹവിവാഹം നടത്താനുള്ള പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയാണ് ഇങ്ങനെയൊരു പദ്ധതിയുടെ പിന്നിൽ. അടുത്തവര്‍ഷം എപ്രില്‍ 26-നും മേയ് 24-നുമാണ് സമൂഹവിവാഹം നടത്താനുദ്ദേശിക്കുന്നത്. സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ തന്നെയായിരിക്കും വിവാഹച്ചടങ്ങുകൾ നടത്തുന്നത്. വരന് 40,000 രൂപ വിലമതിക്കുന്ന മംഗലസൂത്രവും 5000 രൂപയും വധുവിന് 10,000 രൂപയും നല്‍കും.
Read also: വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യയുടെ പല്ല് പോര: ഭർത്താവ് മുത്തലാഖ് ചൊല്ലി
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്‌ചയിച്ച തീയതിക്ക് ഒരു മാസം മുന്‍പ് പേര് രജിസ്‌റ്റര്‍ ചെയ്യണം. അതനുസരിച്ച് പട്ടിക തയ്യാറാക്കും. വിവാഹ മോചനം നേടിയവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രണയിച്ചു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ നേട്ടം ലഭിക്കണമെങ്കില്‍ സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇരുവരുടേയും മാതാപിതാക്കള്‍ പങ്കെടുത്താല്‍ മാത്രമെ വിവാഹം നടത്തിക്കൊടുക്കുകയുള്ളൂ.
Post Your Comments