ചെന്നൈ : കുവൈറ്റിലേക്ക് പറന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്നലെ പുലർച്ചെ 1.20നു 160 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും കുവൈറ്റിലേക്ക് പറന്ന വിമാനമാണ്, കാർഗോ അപ്പാർട്മെന്റിലെ തീപിടിത്ത മുന്നറിയിപ്പു സംവിധാനം (ഫയർ അലാം) മുഴങ്ങിയതിനാല്‍ പറന്നുയർന്നു നിമിഷങ്ങൾക്കകം തിരിച്ചിറക്കിയത്. കാർഗോ അപ്പാർട്മെന്റിലെ സ്മോക് ഡിറ്റക്ടർ സംവിധാനം തകരാറിലായതാണ് അലാം മുഴങ്ങാൻ കാരണമെന്നു പിന്നീട് കണ്ടെത്തി. കാര്‍ഗോയില്‍ യാത്രക്കാരുടെ ബാഗുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുകയോ തീപിടുത്തത്തിന്റെ മറ്റ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഡൽഹിയില്‍ നിന്ന് സ്‍പെയര്‍ പാര്‍ട്സ് എത്തിച്ച് പിന്നീട് തകരാര്‍ പരിഹരിച്ചുവെന്നും യാത്രക്കാര്‍ക്ക് പകരം സംവിധാനങ്ങളൊരുക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു.
Also read : ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച സേനാംഗങ്ങള്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡിന് ശുപാര്‍ശ ചെയ്ത വ്യോമസേന
Post Your Comments