യോഗയും കളരിയും കരാട്ടെയുമൊക്കെ അറിയാവുന്ന ചില കുട്ടികളുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ നാം അന്തംവിട്ടിരിക്കാറില്ലേ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നോര്‍ത്ത് അത്ഭുതപ്പെടുകയും ചെയ്യും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഏതുവിധേനയും ശരീരത്തെ വളയ്ക്കുന്ന ഒരു പെണ്‍കുട്ടിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വെറും ഒന്‍പത് വയസ് മാത്രം പ്രായമുള്ള ആ കുട്ടിയുടെ പ്രകടനങ്ങള്‍ കണ്ടവരെല്ലാം അമ്പരപ്പോടെ മൂക്കത്ത് വിരല്‍ വച്ചു. ചൈനയിലെ ഷാന്‍ദോംഗില്‍ നിന്നുള്ള വാങ് ക്സിന്‍ എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ALSO READ: ‘ ഇത്ര ചിരിച്ചാല്‍ മതിയോ’ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് പൂച്ചക്കുഞ്ഞ്; ചിത്രങ്ങള്‍ വൈറല്‍
https://www.youtube.com/watch?time_continue=54&v=PxEXt_U8FpI
അടുത്തിടെയാണ് വാങ് ക്സിന്റെ ചില പ്രകടനങ്ങളുടെ വീഡിയോ യൂട്യൂബിലൂടെയും മറ്റുമായി പുറത്ത് വരുന്നത്. ഇതോടെ വാങ് താരമായി മാറുകയായിരുന്നു. ചെറുപ്രായം തൊട്ടേ കുങ്ഫു അഭ്യസിക്കുന്നുണ്ട് വാങ്. ഇതിന് പുറമെ പരമ്പരാഗതമായ ആയുധമുറയും അഭ്യസിക്കുന്നുണ്ട്. ഇവയില്‍ രണ്ടിലും വാങ് അതിശയകരമായ പ്രതിഭയാണ് തെളിയിക്കുന്നത് അവളുടെ ഗുരുക്കന്മാര്‍ പറയുന്നു. പിതാവ് വാങ് ബെങ്ഗ്യോയും മകളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് എപ്പോഴും ഒപ്പമുണ്ടാകും.
ALSO READ : ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചു, പിന്നീട് സംഭവിച്ചത് : വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്
‘മൂന്ന് വയസ് മുതല്‍ അവള്‍ കുങ് ഫു പഠിക്കുന്നുണ്ട്. വളര്‍ച്ചയുടെ ഓരോ ഘട്ടമായപ്പോഴും അതില്‍ അവള്‍ കൂടുതല്‍ തെളിയുകയാണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായി. അതുകൊണ്ടുതന്നെ അവളുടെ താല്‍പര്യാര്‍ത്ഥം അവള്‍ മുന്നോട്ട് പോകട്ടേയെന്നാണ് ഞങ്ങളുടേയും ആഗ്രഹം. അവള്‍ മാത്രമല്ല എന്റെ മറ്റ് മക്കളും ആയോധനകലയും മറ്റ് ശാരീരികാഭ്യാസങ്ങളും പരിശീലിക്കുന്നുണ്ട്…’- വാങ് ബെങ്ഗ്യോ പറയുന്നു.
Post Your Comments