ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സ്വച്ച് ഭാരത്തിന്റെയും പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിന്റെയും ചുവടു പിടിച്ചു കൊണ്ട് രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളും പ്ലാസ്റ്റിക് നിരോധിച്ചു കഴിഞ്ഞു. എങ്കിലും പൂർണ്ണമായി നിരോധിക്കാൻ ഇതുവരെ ആയിട്ടില്ല.ഇതിനിടെയിലാണ് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന ആശയവുമായി തെലങ്കാന കളക്ടർ രംഗത്തെത്തിയത്. മറ്റൊന്നുമല്ല ഒരു കിലോ പ്ലാസ്റ്റിക് നല്‍കിയാല്‍ ജില്ലാ ഭരണകൂടം ഒരു കിലോ അരി നിങ്ങള്‍ക്ക് സൗജന്യമായി നല്‍കും എന്ന വാഗ്ദാനമാണ് ഇവർ നൽകിയത്.
ഒരു നൂതന ആശയമായി ഈ യജ്ഞം നടപ്പാക്കിയത് തെലങ്കാനയിലെ മുളുഗു ജില്ലയിലാണ്. .’ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു കിലോ അരി’ എന്ന ആശയമാണ് മുളുഗു ജില്ലാ കളക്ടര്‍ സി. നാരായണ റെഡ്ഡി മുന്നോട്ട് വെച്ചത്. 174 ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഏകദേശം 450 ക്വിന്റല്‍ അരിയും ആറു ലക്ഷം രൂപയും സംഭാവനയായി ലഭിച്ചു. ലഭിച്ച പ്ലാസ്റ്റിക് മാലിന്യം ആകട്ടെ 31,000 കിലോഗ്രാമാണ്. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം മാത്രമല്ല, സംഭാവനയായി ലഭിച്ച തുണികള്‍ കൊണ്ടു സഞ്ചികള്‍ തയ്ക്കാന്‍ തുന്നല്‍കാരേയും ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക് കൊണ്ടു വരുന്നവര്‍ക്കെല്ലാം അരിക്കു പുറമേ ഉപയോഗത്തിന് സഞ്ചിയും നല്‍കി.
ഓരോ ശ്വാസത്തിലും മാരകവിഷം; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
35,000 തുണി സഞ്ചികളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളായ കുപ്പി, സ്‌ട്രോ, സ്പൂണ്‍, ഗ്ലാസ്, കാരി ബാഗ് തുടങ്ങിയവ സംസ്ഥാനത്ത് നിരോധിക്കുന്നതിന് മുന്നോടിയായാണ് ഈ ആശയം മുന്നോട്ട് വെച്ചത്. പദ്ധതി നടത്തിപ്പിനായി വിവിധ പ്രദേശങ്ങളിലെ പ്ലാസ്റ്റിക്ക് കളക്ഷന്‍ സെന്ററുകള്‍ വഴി ഗ്രാമങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യത്തെ കുറിച്ചും അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു പ്രചോദനമായിട്ടാണ് പകരം അരി നല്‍കുന്നത്.
ഒക്‌റ്റോബര്‍ 16 മുതല്‍ 2 വരെയായിരുന്നു യജ്ഞം.യജ്ഞത്തില്‍ നിരവധി സ്‌കൂളുകളും കോളേജുകളും സജീവമായി പങ്കെടുത്തു. ഇതോടെ പൂർണ്ണമായും പ്ലാസ്റ്റിക്ക് വിമുക്തമാകുകയാണ് ഈ ഗ്രാമങ്ങൾ.
Post Your Comments