ഡൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30നകം നടപ്പാക്കാന്‍ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നല്‍കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാമ്പയിന്റെ ഭാഗമായി നഗരകാര്യ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നല്‍കിയത്. നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
രാജ്യത്തെ 4704 നഗര തദ്ദേശ സ്ഥാപനങ്ങൾ, ഇതിനോടകം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ബാക്കിയുള്ള 2100 തദ്ദേശ സ്ഥാപനങ്ങൾ ഇത് നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും നഗരകാര്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങൾ മിന്നല്‍ പരിശോധനകൾ നടത്തിയും, പിഴ ചുമത്തിയും നടപടികൾ കർശനമാക്കണമെന്നും കേന്ദ്രസർക്കാർ മാർഗ്ഗ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടു.
Post Your Comments