ആലപ്പുഴ: കനത്ത മഴയെ തുടർന്ന് നദികളിലൂടെയും പുഴകളിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തിയൊലിച്ചെത്തിയതിനാൽ പലയിടങ്ങളിലും പാലങ്ങളുടെ തൂണുകളിൽ വൻ മാലിന്യക്കൂമ്പാരം അടിഞ്ഞു കൂടിയിരിക്കുകയാണ്. പലയിടത്തും പ്ലാസ്റ്റിക്ക് കുപ്പികൾ, ബാഗുകൾ ഉൾപ്പെടെയുള്ള പാഴ്വസ്തുക്കൾ വൻതോതിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്.
ഇത്തരത്തിൽ ആലപ്പുഴ ജില്ലയിലെ ചെറുതന പെരുമാങ്കര പാലത്തിനടിയില്‍ അടിഞ്ഞു കൂടിയിരിക്കുന്നത് ടൺ കണക്കിന് മാലിന്യങ്ങളാണ്. ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കുപ്പികളും ചാക്കിൽ കെട്ടിയ അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യം കാരണം നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.
മാലിന്യങ്ങൾ പാലത്തിന്റെ തൂണുകളിൽ തട്ടിനിൽക്കുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ട് ആറിന്റെ തീരത്തുള്ള വീടുകളും മറ്റും വെള്ളത്തിലാണ്. തുടർച്ചയായുള്ള എല്ലാ വെള്ളപ്പൊക്കത്തിലും മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നതിനാൽ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. മാലിന്യങ്ങൾ നീക്കംചെയ്യാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Post Your Comments