വാഷിംഗ്ടണ്‍ : ലോകം മുഴുവനും കൊറോണ ദുരന്തത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുമ്പോള്‍ പ്ലാസ്റ്റിക് ദുരന്തം ബാക്കിവെച്ചാണ് കൊവിഡ് പിന്‍വാങ്ങുന്നത്. കൊറോണകാലത്ത് സമുദ്രങ്ങളിലേയ്ക്ക് ഒഴുകി എത്തിയത് 25,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളെന്നാണ് പഠന റിപ്പോര്‍ട്ട് . 8 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആഗോളതലത്തില്‍ സമുദ്രങ്ങളെ മലിനപ്പെടുത്തി ഒഴുകിയെത്തിയത് . ഇത് നിയന്ത്രണാതീതമായ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യത്തില്‍ നിന്നാണ് പ്ലാസ്റ്റിക് കൂടുതലും അടിഞ്ഞുകൂടുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കൊറോണ മൂലമുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യ പുറന്തള്ളലും ആഗോള സമുദ്രങ്ങളിലെ പ്രശ്‌നങ്ങളും എന്ന പഠന റിപ്പോര്‍ട്ടില്‍ 193 രാജ്യങ്ങളില്‍ നിന്ന് 8.4 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉത്പ്പാദിപ്പിച്ചതായി പറയുന്നു.
ഇത്തരം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സമുദ്രജീവികള്‍ വഴി ഉള്‍ക്കടലിലേയ്ക്ക് എത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികസ്വര രാജ്യങ്ങളില്‍ മെച്ചപ്പെട്ട മെഡിക്കല്‍ മാലിന്യ സംസ്‌കരണം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു . പ്ലാസ്റ്റിക് മാലിന്യത്തിന്റെ 46 ശതമാനവും ഏഷ്യയില്‍ നിന്നാണെന്നും പഠനം വെളിപ്പെടുത്തി. ഇതില്‍ ഏറെയും മാസ്‌കുകളും മറ്റുമാണ് . യൂറോപ്പില്‍ നിന്ന് 24 ശതമാനവും വടക്കന്‍, തെക്കേ അമേരിക്കയില്‍ 22 ശതമാനവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമുദ്രങ്ങളിലെത്തിയത് .
Post Your Comments