KeralaLatest NewsNews

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ അമ്മ തന്റെ കുടുംബത്തില്‍ മുന്‍പുണ്ടായ 2 ദുരൂഹമരണങ്ങളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നു അന്ന് കൊല്ലപ്പെട്ടത് 11ഉം 17ഉം വയസുള്ള രണ്ട് സഹോദരിമാര്‍

പാലക്കാട് : വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ അമ്മ തന്റെ കുടുംബത്തില്‍ മുന്‍പുണ്ടായ 2 ദുരൂഹമരണങ്ങളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നു അന്ന് കൊല്ലപ്പെട്ടത് 11ഉം 17ഉം വയസുള്ള രണ്ട് സഹോദരിമാരായിരുന്നുവെന്ന് ആ അമ്മ ഓര്‍ക്കുന്നു. ജയപ്രിയ, ശാന്തകുമാരി എന്നീ പെണ്‍കുട്ടികളാണ് അന്നു മരിച്ചത്. 23 വര്‍ഷം മുന്‍പത്തെ സംഭവത്തിലെ ദുരൂഹതകളെക്കുറിച്ച് ഇന്നും ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കുകയാണവര്‍. അതേ അവസ്ഥ തന്റെ കുഞ്ഞുങ്ങളുടെ മരണത്തിലും ഉണ്ടാകരുതെന്നാണ് ഇപ്പോള്‍ അവരുടെ പ്രാര്‍ഥന.

Read Also : ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്ന പേര് വാളയാറില്‍ മറന്നത് പ്രതികള്‍ സ്വന്തം കൂട്ടരായതിനാലാണോ?; വാളയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

‘എന്റെ ചേച്ചിയും അനിയത്തിയും പെട്ടെന്നൊരു ദിവസം രാത്രിയില്‍ തളര്‍ന്നുവീണു പിടഞ്ഞു മരിക്കുകയായിരുന്നു. പതിനൊന്നും പതിനേഴും വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണത്തിലൂടെ വിഷം ഉള്ളില്‍ച്ചെന്നു എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്ന് ആരും അതിനു പിന്നാലെ പോയില്ല.

പോയിരുന്നെങ്കില്‍ എന്റെ കുടുംബത്തോട് എന്തുമാകാമെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകില്ലായിരുന്നുവെന്ന് കണ്ണീരോടെ പറയുന്നു. ‘എന്റെ മക്കള്‍ക്കു മരണമെന്തെന്ന് അറിയാനുള്ള പ്രായം പോലും ആയിരുന്നില്ല. പിന്നെ എങ്ങനെയാണ് അവര്‍ ആത്മഹത്യ ചെയ്യുക? പൊലീസ് പറയുന്നതു പോലെ അവര്‍ക്കു വലിയ മനഃപ്രയാസം ഉണ്ടെങ്കില്‍ ഞാനും അവരുടെ അച്ഛനും അറിഞ്ഞേനെ. എനിക്കുറപ്പാണ്, എന്റെ കുഞ്ഞുങ്ങളെ കൊന്നതാണ്. അന്നന്നത്തെ അപ്പത്തിനു പോലും വകയില്ലാത്ത എന്റെ കുഞ്ഞുങ്ങളെ ഇല്ലാതാക്കിയിട്ട് ആരെന്തു നേടി? കൊന്നവരെ സംരക്ഷിക്കുന്നവരോടും അതേ ചോദിക്കാനുള്ളൂ’ – നെഞ്ചുപൊട്ടി പറയുകയാണു പെണ്‍കുട്ടികളുടെ അമ്മ

Read Also : വാളയാര്‍ പീഡന കേസ് : നിര്‍ണായകമായ മറ്റൊരു വെളിപ്പെടുത്തല്‍ : ആ വിവരം വെളിപ്പെടുത്തിയത് പെണ്‍കുട്ടികളുടെ അയല്‍വാസിയും പൊലീസുകാരെ പേടിച്ച് ജീവനൊടുക്കിയ പ്രവീണിന്റെ മാതാവ്

തന്റെ വീട് എന്നും പ്രതികളുടെ നിരീക്ഷണത്തിലായിരുന്നെന്നും തങ്ങളത് അറിയാതെ പോയെന്നുമാണ് അവര്‍ പറയുന്നത്. താനും ഭര്‍ത്താവും കൂലിപ്പണിക്കു പോയി വീട്ടില്‍ ആളൊഴിഞ്ഞു കുട്ടികള്‍ തനിച്ചാകുന്നതു പ്രതികള്‍ പരസ്പരം അറിയിച്ചിരിക്കണമെന്ന് അമ്മ സംശയിക്കുന്നു.

Read Also : വാളയാർ കേസ്; പ്രതിക്കെതിരെ മൊഴി നൽകിയിരുന്നുവെന്ന് പെൺകുട്ടികളുടെപിതാവ്

പ്രതികളില്‍ അടുത്ത ബന്ധുവായ ഒരാള്‍ മൂത്തമകളെ തങ്ങളുടെ പണി തീരാത്ത വീട്ടില്‍വച്ചു ശാരീരികമായി പീഡിപ്പിച്ചതു തന്റെ ഭര്‍ത്താവു കണ്ടിരുന്നു. പക്ഷാഘാതം പോലെ വന്നു വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് അയാളെ ഒന്നും ചെയ്യാനായില്ലെങ്കിലും ബഹളം വച്ചപ്പോള്‍ ഓടിമറഞ്ഞു. ഈ വിവരം അറിഞ്ഞ താന്‍ അയാളെ ഫോണില്‍ വിളിച്ചു വഴക്കുണ്ടാക്കി.

പിന്നീടു വീട്ടില്‍ വന്നപ്പോള്‍ തല്ലിയിറക്കിവിട്ടു. പിന്നീട് ഒരു മാസം തികയും മുന്‍പാണു മൂത്തമകളെ മരിച്ച നിലയില്‍ കണ്ടത്. മകള്‍ക്കു ചീത്തപ്പേരുണ്ടാകുമെന്നു ഭയന്നും പ്രതിയുടെ കുടുംബത്തോടുള്ള തങ്ങളുടെ അടുത്ത ബന്ധം ആലോചിച്ചുമാണു പൊലീസില്‍ പരാതി നല്‍കാതിരുന്നത്. ആ തീരുമാനത്തിനു കൊടുക്കേണ്ടിവന്ന വില മക്കളുടെ ജീവനാണെന്ന് അമ്മ അടക്കാനാകാത്ത വിഷമത്തോടെ പറയുന്നു.

‘പൊലീസില്‍ എനിക്ക് വിശ്വാസമില്ല. അവര്‍ ശ്രമിച്ചതു എന്റെ മക്കളുടെ ഘാതകരെ രക്ഷിക്കാനാണ്. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ദിവസം തന്നെ വിട്ടയച്ചു. ഞങ്ങളുടെ മൊഴി രേഖപ്പെടുത്തിയത് ആരും വായിച്ചുകേള്‍പ്പിച്ചതു പോലുമില്ല.’പ്രോസിക്യൂട്ടര്‍ ആദ്യം മുതലേ അലംഭാവം കാട്ടിയെന്ന് അവര്‍ വിശ്വസിക്കുന്നു. കേസ് സിബിഐ ഏറ്റെടുത്താലേ സത്യസന്ധമായ അന്വേഷണം നടക്കൂ എന്നാണ് അച്ഛനമ്മമാരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button