പാലക്കാട് : വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിക്കെതിരെ മൊഴി നൽകിയിരുന്നുവെന്നു മരിച്ച പെൺകുട്ടികളുടെ പിതാവ്.
അച്ഛനോടും അമ്മയോടും പറഞ്ഞാൽ മാമൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അവൾ പറയാതിരുന്നത്. നേരിട്ടു കണ്ടപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. എന്നെ കണ്ടപ്പോൾ അയാൾ വീട്ടിൽ നിന്നും ചാടി ഓടുകയായിരുന്നു. കണ്ടതുകൊണ്ടാണ് അവൾ എന്നോട് കരഞ്ഞുകൊണ്ട് ഇക്കാര്യം പറഞ്ഞത്. വി. മധു എന്നു പറയുന്ന ആളാണ് ആ പ്രതി. അവൾ മരിച്ച ദിവസവും പ്രതി മൂന്നുമണി നേരത്ത് ഇവിടെ എത്തിയതായി അയൽക്കാർ അടക്കമുള്ളവർ പറഞ്ഞുവെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയിൽ പറഞ്ഞതാണെന്നും പിതാവ് വ്യക്തമാക്കി.
Also read : വാളയാര്‍ സംഭവം: എം.ബി രാജേഷിന് മറുപടിയുമായി അഭിഭാഷകന്‍ രഞ്ജിത്ത് കൃഷ്ണ; താന്‍ പഴയ എസ്.എഫ്.ഐക്കാരന്‍
സഹായിക്കേണ്ട അഭിഭാഷകരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചെന്നായിരുന്നു കുട്ടികളുടെ അമ്മയുടെ പ്രതികരണം. അതേസമയം കേസിൽ കൃത്യമായ സാക്ഷിവിസ്താരം നടന്നില്ല. മൂത്തകുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. കേസ് അട്ടിമറിക്കപ്പെട്ടതായി സാക്ഷിയായ അബ്ബാസ് പറഞ്ഞു.
Post Your Comments