KeralaLatest NewsNews

ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്ന പേര് വാളയാറില്‍ മറന്നത് പ്രതികള്‍ സ്വന്തം കൂട്ടരായതിനാലാണോ?; വാളയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

ന്യൂഡല്‍ഹി: വാളയാറില്‍ സഹോദരങ്ങളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കഴുക്കോലില്‍ തൂങ്ങിയാടുന്ന വാളയാറിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കേരള മനസാക്ഷിക്കു മുന്നില്‍ നൊമ്പരച്ചിത്രമായി നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി ഇനിയെങ്കിലും നിരുത്തരവാദപരമായ സമീപനം മാറ്റി നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്ന പേര് വാളയാറില്‍ മറന്നുപോയത് പ്രതികള്‍ സ്വന്തം കൂട്ടരായതിനാലാണോ എന്നും അദ്ദേഹം ചോദിക്കുന്നു. കളിച്ചുല്ലസിക്കേണ്ട പ്രായത്തില്‍ കൊഴിഞ്ഞു പോയ ആ പിഞ്ചു നീതി ലഭ്യമാക്കാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും നിലപാട് മാറ്റണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

ALSO READ: നാണംകെട്ട ഭരണവര്‍ഗമേ; നിങ്ങളുടെ ഒത്താശയില്‍, നെറികെട്ട നിയമപാലനത്തിന്റെ കൂട്ടിക്കൊടുപ്പില്‍, തെളിവുകളുടെ അഭാവത്തില്‍ നീതി നിഷേധിക്കപ്പെട്ട രണ്ടാത്മാക്കളുടെ വിങ്ങല്‍.. ഇനിയും നിങ്ങള്‍ക്കിങ്ങനെ മുന്നോട്ട് പോകാമെന്ന് ധരിക്കരുത്… എല്ലാത്തിനുമുണ്ടൊരവസാനം.. ഓര്‍മ്മിക്കുക

52 ദിവസത്തെ ഇടവേളയിലാണ് ഇളയകുട്ടിയും മരണത്തിലേക്ക് പോയത്. ആ കുഞ്ഞിന്റെ മരണവും് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി തന്നെയാണെന്നും എന്നാല്‍ അത് ചെയ്തത് കുറ്റാരോപിതരാണെന്ന് തെളിയിക്കാന്‍ പോലീസിനും പ്രോസിക്യൂഷനും കഴിഞ്ഞില്ലെന്ന സെഷന്‍സ് കോടതിയുടെ നിരീക്ഷണം വിരല്‍ ചൂണ്ടുന്നത് സര്‍ക്കാരിന്റെ കഴിവുകേടിലേക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാര്‍ കേസില്‍ ഉ
ടന്‍ പുനരന്വേഷണം പ്രഖ്യാപിക്കണമെന്നും മൂന്നാം പ്രതി പ്രദീപിനു വേണ്ടി ഹാജരായ അഡ്വ. എന്‍ രാജേഷിനെ വിചാരണ വേളയില്‍ ശിശുക്ഷേമ സമിതി ചെയര്‍മാനായി നിയമിച്ചത് അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വാളയാർ കേസ് : സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രൻ

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴുക്കോലില്‍ തൂങ്ങിയാടുന്ന വാളയാറിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കേരള മനസാക്ഷിക്കു മുന്നില്‍ നൊമ്പരച്ചിത്രമായി നില്‍ക്കുകയാണ്. അമ്മമാരുടെ മനസ് ആളിക്കത്തുകയാണ്. ജനരോഷം ഇരമ്പിയിട്ടും പുനരന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നത് ആരെ ഭയന്നാണ്? ശക്തമായ തെളിവുകളും പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയും വിചാരണ വേളയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതിരുന്ന അന്വേഷണ സംഘത്തിന്റെ പിടിപ്പുകേടിനെ ഇനിയും പാടിപ്പുകഴ്ത്തുകയാണോ സര്‍ക്കാര്‍ ? കളിച്ചുല്ലസിക്കേണ്ട പ്രായത്തില്‍ കൊഴിഞ്ഞു പോയ ആ പിഞ്ചു മക്കള്‍ക്ക് നീതി ലഭ്യമാക്കാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും നിരുത്തരവാദപരമായ സമീപനം മാറ്റി നീതി ലഭ്യമാക്കണം. ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്ന പേര് വാളയാറില്‍ മറന്നത് പ്രതികള്‍ സ്വന്തം കൂട്ടരായതിനാലാണോ? പ്രതികള്‍ക്കു വേണ്ടി ഒത്തുകളിച്ച പൊലീസിനും പ്രോസിക്യൂഷനുമെതിരെ നടപടിയെടുക്കാന്‍ മടിയെന്ത്? മൂത്ത കുട്ടിയുടെ ഓട്ടോപ്‌സിയില്‍ ലൈംഗിക പീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും ആ വഴിക്ക് അന്വേഷണം പോകാതിരുന്നതും മനപൂര്‍വ്വമാണ്. 52 ദിവസത്തെ ഇടവേളയില്‍ ഇളയവളും മരണത്തിലേക്ക് പോയത് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി തന്നെയാണ്. അത് ചെയ്തത് കുറ്റാരോപിതരെന്ന് തെളിയിക്കാന്‍ പൊലീസിനും പ്രോസിക്യൂഷനും കഴിഞ്ഞില്ലെന്ന സെഷന്‍സ് കോടതിയുടെ നിരീക്ഷണം വിരല്‍ ചൂണ്ടുന്നത് സര്‍ക്കാരിന്റെ കഴിവുകേടിലേക്കാണ്. വാളയാര്‍ കേസില്‍ പുനരന്വേഷണം ഉടന്‍ പ്രഖ്യാപിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. മൂന്നാം പ്രതി പ്രദീപിനു വേണ്ടി ഹാജരായ അഡ്വ.എന്‍ രാജേഷിനെ വിചാരണ വേളയില്‍ ശിശുക്ഷേമ സമിതി ചെയര്‍മാനായി നിയമിച്ചതും അന്വേഷണ പരിധിയില്‍ വരണം. അപ്പീല്‍ പോകുന്നതില്‍ മാത്രം ഒതുക്കി ആ കുഞ്ഞുങ്ങളെ ഇനിയും അനീതിയുടെ ഇരകളാക്കി സമൂഹത്തിന് മുന്നില്‍ നിര്‍ത്തരുത്. ആര്‍ക്കു വേണ്ടി ഈ കേസ് അട്ടിമറിച്ചെന്നതിന്റെ ഉത്തരമറിയാന്‍ പുനരന്വേഷണം കൂടിയേ തീരൂ. നീതി കിട്ടും വരെ വാളയാറിലെ കുഞ്ഞുങ്ങള്‍ക്കായി ജ്വലിക്കട്ടെ പ്രതിഷേധം. # justice_for_walayar_sisters

shortlink

Related Articles

Post Your Comments

Related Articles


Back to top button