UAENewsGulf

വീടുകളില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് സെയില്‍സ് ഏജന്റിനെതിരെ കേസ്; കോടതി വിധിയിങ്ങനെ

ഫുജൈറ: വീടുകളില്‍ അതിക്രമിച്ച് കയറി എന്നാരോപിച്ച് ഏഷ്യന്‍ വംശജനായ സെയില്‍സ് ഏജന്റിനെതിരെ കേസ്. ഫുജൈറ കോടതിയിലാണ് യുവാവിനെതിരെ വിചാരണ നടക്കുന്നത്. പ്രതി തന്റെ വീട്ടിലും അയല്‍വാസിയുടെ വീട്ടിലും അതിക്രമിച്ച് കയറിയെന്നാണ് ഫുജൈറ പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ വീട്ടുടമ ആരോപിക്കുന്നത്.

ഉടമകളുടെ അനുമതിയില്ലാതെ വീടുകളില്‍ പ്രവേശിച്ചുവെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. പ്രധാന വാതില്‍ കടന്നെത്തിയ പ്രതി വീടിന്റെ അകത്തെ വാതിലില്‍ മുട്ടിയെന്നും ഈ ശബ്ദം കേട്ടുകൊണ്ടാണ് താന്‍ എത്തുന്നതെന്നും പരാതിക്കാരന്‍ പറയുന്നു. താന്‍ അയാളെ തിരികെ പറഞ്ഞയച്ചുവെന്നും എന്നാല്‍ അയല്‍ വീട്ടിലും ഇയാള്‍ അതിക്രമിച്ച് കയറിയെന്നുമാണ് പരാതിയിലുള്ളത്. വീട്ടില്‍ നിന്നും പറഞ്ഞയച്ച ശേഷം അയാള്‍ അയല്‍ക്കാരന്റെ വീട്ടിലേക്ക് പോകുന്നുണ്ടോ എന്നറിയാന്‍ താന്‍ പിന്തുടര്‍ന്നുവെന്നും അയാള്‍ ഗേറ്റ് കടന്ന് അയല്‍ക്കാരന്റെ വീട്ടില്‍ കയറി വാതിലില്‍ മുട്ടിയെന്നും പരാതിക്കാരന്‍ ആരോപിച്ചു.

ALSO READ: വിശ്വാസ വഞ്ചന കാണിച്ച ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതിക്ക് കോടതി വിധിച്ചത് കനത്ത പിഴ; ഒടുവില്‍ ‘ചില്ലറ’ കൊടുത്ത് ഒഴിവാക്കി

പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്ത യുവാവ് അവിടെ തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിഷേധിച്ചു. താന്‍ സെയില്‍സ് ഏജന്റാണെന്നും അതിന്റെ ഭാഗമായാണ് വീടുകളില്‍ എത്തിയതെന്നും അയാള്‍ പറഞ്ഞു. കുറച്ച് സാധനങ്ങള്‍ നല്‍കാനായാണ് താന്‍ റിപ്പോര്‍ട്ടുചെയ്ത വീടുകളില്‍ എത്തിയതെന്നും മറ്റുള്ളവരുടെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അയാള്‍ പറഞ്ഞു.

ALSO READ:മുന്‍ കാമുകിക്ക് വാട്സ്ആപ്പ് മെസേജയച്ച വിവാഹിതനായ പ്രവാസി യുവാവ് യു.എ.ഇ കോടതിയില്‍

താന്‍ യുഎഇയില്‍ സെയില്‍സ് ഏജന്റായി ജോലി ആരംഭിച്ചതു മുതല്‍ എനിക്കെതിരെ ഒരു അതിക്രമ കേസുപോലും ഫയല്‍ ചെയ്തിട്ടില്ലെന്നും അയാള്‍ കോടതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഫുജൈറ കോടതി യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. വിധി പുറപ്പെടുവിക്കാന്‍ കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button