
9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങിയ’ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ‘തിരിച്ചെത്തിക്കാനായി’ സ്പെയ്സ് എക്സിന്റെ ബഹിരാകാശ ദൗത്യം പുറപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരായ സുനിത വില്യംസ് ഉൾപ്പെടുന്ന ‘ക്രൂ9’ അംഗങ്ങൾ, ‘ക്രൂ10’ ബഹിരാകാശ നിലയത്തിലേക്കെത്തിയതിന് ശേഷം മാത്രമേ തിരിച്ചെത്തൂ.
സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 16 ന് ബഹിരാകാശയാത്രികനായ നിക്ക് ഹേഗിനും റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവിനൊപ്പം സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലേറി ഭൂമിയിലെത്തും. നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A (LC-39A) ൽ നിന്നാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്പെയ്സ് എക്സ് ഡ്രാഗണിന്റെ പത്താമത്തെ മനുഷ്യ ബഹിരാകാശ ദൗത്യം ( ക്രൂ-10 ) ഫാൽക്കൺ 9ൽ പുറപ്പെടുക.
ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 5.18ന് ആണ് വിക്ഷേപണം ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തിന്റെ തത്സമയ വെബ്‌കാസ്റ്റ് വിക്ഷേപണത്തിന് ഏകദേശം ഒരു മണിക്കൂർ 20 മിനിറ്റ് മുൻപ് ആരംഭിക്കും, സ്പെയ്സ് എക്സ് വെബ്സൈറ്റിലും സ്പെയ്സ് എക്സ് സമൂഹമാധ്യമ അക്കൗണ്ടിലും എക്സ് ടിവി ആപ്പിലും തത്സമയം കാണാം
Post Your Comments