മസ്ക്കറ്റ്: ഒമാനിൽ നാശം വിതച്ച് ക്യാര്‍ ചുഴലിക്കാറ്റ്. കാറ്റ് മൂലം ഒമാന്റെ വിവിധ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വന്‍ നാശനഷ്ടം ആണ് ഉണ്ടായത്. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മീറ്ററുകള്‍ ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങിയ തിരമാലകള്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് കയറി. കോര്‍ണിഷിലെ കടല്‍ഭിത്തികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശക്തിയേറിയ തിരമാല ബുധനാഴ്ചയും ഉണ്ടാകുമെന്നാണ് സൂചന.
Read also: ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കുമോ ? യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു
സുഹാര്‍ നഗരസഭയിലെ തീരദേശ റോഡ് തിരമാലകളില്‍ തകര്‍ന്നു. അല്‍ ഷിസാവിനെയും ഖൗര്‍ അല്‍ സിയാബിയെയും ബന്ധിപ്പിക്കുന്ന റോഡ് താല്‍ക്കാലികമായി അടച്ചതായും സുഹാര്‍ നഗരസഭ അറിയിച്ചു. മത്ര കോര്‍ണിഷ് സന്ദര്‍ശിക്കാനെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ വ്യക്തമാക്കി. വരുംദിവസങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്.
Post Your Comments