കാട് എന്നും ഒരു അത്ഭുതമാണ്. മൃഗങ്ങളുടെ സ്‌നേഹത്തിന്റെയും പോരാട്ടത്തിന്റെയുമൊക്കെ ഒത്തിരി കഥകള്‍ അത് പകര്‍ന്നുതരും. സൗത്ത് ആഫ്രിക്കയിലെ സാബി സാബി സ്വകാര്യ വന്യജീവി സങ്കേതത്തില്‍ നടന്നൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഇത് ഒരു കാട്ടുപന്നിയും പുള്ളിപ്പുലിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ്. ഒക്ടോബര്‍ ആദ്യം ഈ വന്യജീവി സങ്കേതം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് സഫാരിക്കിടയില്‍ വീണുകിട്ടിയ ചില ദൃശ്യങ്ങളാണ് ഇത്. 22 കാരനായ റോഞ്ചര്‍ ഡായിയേല്‍ ഹിച്ചിങ്ങിനൊപ്പമായിരുന്നു വിനോദസഞ്ചാരികള്‍ സഫാരിക്കിറങ്ങിയത്. അമ്പരപ്പിക്കുന്ന കാഴ്ചകളാണ് അവിടെ അവരെ കാത്തിരുന്നത്.
ALSO READ:‘ ഇനി ഇതേയുള്ളു രക്ഷ’; ട്രെഡ്മില്ലില്‍ വ്യായാമം ചെയ്ത് പൂച്ച- വീഡിയോ
കാടിനുള്ളിലൂടെ കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ തന്നെ ഒരു പുള്ളിപ്പുലി ഒരു ഇമ്പാലയെ വേട്ടയാടാനായി ഓടിച്ചുകൊണ്ടുവരുന്നത് കണ്ടു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പുള്ളിപ്പുലി ഇമ്പാലയെ വിട്ട് ഒരു മാളത്തിന് സമീപം പതുങ്ങിയിരുന്നു. ആദ്യം മാളത്തിനു ചുറ്റും ഒരു അന്വേഷണം നടത്തി അതിനുള്ളില്‍ താന്‍ പ്രതീക്ഷിക്കുന്ന ഇരയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു കക്ഷിയുടെ ഈ നീക്കം. ഏറെനേരമൊന്നും പുള്ളിപ്പുലിക്ക് അവിടെ കാത്തിരിക്കേണ്ടി വന്നില്ല. 5 മിനിട്ടിനുള്ളില്‍ മാളത്തിനുള്ളില്‍ നിന്നും പുള്ളിപ്പുലി കാത്തിരുന്ന ആളെത്തി. ഒരുഗ്രന്‍ കാട്ടുപന്നി.
ALSO READ:ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിന്‍ ഷെരീഫിനുനേരെ ആക്രമണം; മൂക്കിന് പരിക്കേറ്റു -വീഡിയോ
കാട്ടുപന്നിക്ക് രക്ഷപെടാനുള്ള സമയമുണ്ടായില്ല. പുറത്തിറങ്ങിയപ്പോള്‍ തന്നെ പുള്ളിപ്പുലി കാട്ടുപന്നിയെ പിടികൂടിയിരുന്നു. ജീവന്‍ രക്ഷിക്കാനായി കാട്ടുപന്നിയും പുള്ളിപ്പുലിയും കൂടി പോരാടിയെങ്കിലും പെട്ടെന്നുതന്നെ കാട്ടുപന്നി അടിയറവു പറഞ്ഞു. എന്നാല്‍ ഇതിനിടയിലായിരുന്നു വമ്പന്‍ ട്വിസ്റ്റ് നടന്നത്. പുള്ളിപ്പുലി ഇരപിടിക്കുന്നതും കാത്ത് പതുങ്ങിയിരുന്ന കഴുതപ്പുലിയെത്തി. പുള്ളിപ്പുലിയുടെ ഇരയെ തട്ടിയെടുക്കാനായിരുന്നു കഴുതപ്പുലിയുടെ നീക്കം. എന്നാല്‍ സംഭവസ്ഥലത്തേക്കെത്തുന്ന കഴുതപ്പുലിയെ കണ്ടതോടെ ഒരു നിമിഷത്തേക്ക് പുള്ളിപ്പുലി കാട്ടുപന്നിയുടെ മേലുള്ള പിടുത്തം വിട്ടു. ഈ ഒരൊറ്റ നിമിഷം മതിയായിരുന്നു കാട്ടുപന്നിക്ക്. പുള്ളിപ്പുലിയുടെ പിടിയില്‍ നിന്നും ചാടിയെഴുന്നേറ്റ് ആ പാവം ജീവനും കൊണ്ടോടി മറഞ്ഞു. പാവം പുള്ളിപ്പുലിയാകട്ടെ രാവിലെ തന്നെ രണ്ട് ഇരകളെയും നഷ്ടമായതോടെ തന്നെ സ്ഥലം കാലിയാക്കി. എന്തായാലും കാട്ടുപന്നിയുടെ രക്ഷകന്റെ റോളാണ് ഇപ്പോള്‍ കഴുതപ്പുലിക്ക്.
Post Your Comments