Kauthuka Kazhchakal

‘ ഇനി ഇതേയുള്ളു രക്ഷ’; ട്രെഡ്മില്ലില്‍ വ്യായാമം ചെയ്ത് പൂച്ച- വീഡിയോ

അമിത വണ്ണമാണ് പലരും നേരിടുന്ന പ്രശ്‌നം. അതിനായി ചെയ്യാത്ത വ്യായാമങ്ങളും ഉണ്ടാകില്ല. എന്നാല്‍ ട്രെഡ്മില്‍ വ്യായാമം ചെയ്യുന്ന ഒരു പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സിന്‍ഡര്‍ബ്ലോക്ക് എന്ന പൂച്ചയാണ് ഇപ്പോള്‍ വ്യായാമം ചെയ്ത് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയത്. അമിതവണ്ണമുള്ള ഈ പൂച്ച അണ്ടര്‍വാട്ടര്‍ ട്രെഡ്മില്ലിലാണ് വ്യായാമം ചെയ്യുന്നത്. സിന്‍ഡര്‍ ഗെറ്റ്‌സ് ഫിറ്റ് എന്ന യൂട്യൂബ് അക്കൗണ്ടിലാണ് ആദ്യമായി സിന്‍ഡറിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പാണിത്.

സിന്‍ഡറിന് വ്യായാമം കൂടുതല്‍ രസത്തോടെ ചെയ്യാന്‍ യു ക്യാന്‍ ഡു ഇറ്റ് എന്ന് പറയുന്ന പൂച്ചകളുടെ ശബ്ദവും കേള്‍പ്പിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഭാരമേറിയതിന് കാരണം സിന്‍ഡറിന് ചാടാനും ഓടാനും വളരെ ബുദ്ധിമുട്ടാണ്. ഉടന്‍ തന്നെ നാലുകിലോ എങ്കിലും കുറയ്ക്കണമെന്നാണ് വീഡിയോയില്‍ പറയുന്നത്.

https://www.youtube.com/watch?time_continue=6&v=fBXbbzHQFGc

ALSO READ: ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ദേശീയ ഗാനവുമായി ദുബായ് പോലീസ്; വീഡിയോ വൈറലാകുന്നു

ആദ്യമൊക്കെ വ്യായാമം ചെയ്യാന്‍ സിന്‍ഡറിന് മടിയായിരുന്നു. എന്നാല്‍ വള്‍ ഇപ്പോള്‍ ട്രെഡ്മില്ലുമായി പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നാണ് ഡോക്ടറിന്റെ അഭിപ്രായം. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വ്യായാമം ചെയ്യാന്‍ മടികാണിച്ചിരിക്കുന്നവര്‍ക്ക് സിന്‍ഡര്‍ മാതൃകയാണെന്നാണ് ചിലരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button