Latest NewsNewsIndia

ആധാര്‍ കാര്‍ഡ് തിരുത്തി കാമുകിയെ സഹോദരിയാക്കി; യാത്ര സൗജന്യമാക്കാന്‍ യുവാവ് ചെയ്ത തന്ത്രം പാളിയതിങ്ങനെ

കൊച്ചി: സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുന്നതിനായി കാമുകിയെ സഹോദരിയാക്കിയ യുവാവ് പിടിയില്‍. കാമുകിക്കൊപ്പം കേരളത്തിലെത്തി ചുറ്റിയടിച്ച യുവാവ് തിരിച്ചുപോകുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ ജീവനക്കാരനും ഭുവനേശ്വര്‍ സ്വദേശിയുമായ രാഗേഷ്, കാമുകി രസ്മിത ബരാല എന്നിവരാണ് സിഐഎസ്എഫിന്റെ പിടിയിലായത്.

ഇന്‍ഡിഗോയിലെ ഉദ്യോഗസ്ഥനായ യുവാവിനും കുടുംബത്തിനും വിമാനയാത്ര സൗജന്യമാണ്. ഈ സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കാനായാണ് ആധാര്‍ കാര്‍ഡില്‍ കാമുകിയെ സഹോദരിയാക്കിയത്. കുടുംബത്തിന് യാത്ര സൗജന്യമാണെങ്കിലും കാമുകിയെ കൊണ്ടുപോകാന്‍ കഴിയില്ല. ഇതിനായാണ് തന്റെ സഹോദരിയായ രാധയുടെ ആധാര്‍ കാര്‍ഡില്‍ ഇയാള്‍ കൃത്രിമം കാണിച്ച് കാമുകിയുമായി കേരളത്തിലെത്തിയത്.

ALSO READ: ഡൽഹിയിൽ സ്ത്രീകൾക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ ഇന്ന് മുതൽ സൗജന്യമായി യാത്ര ചെയ്യാം

ആധാര്‍ കാര്‍ഡില്‍ രാധയുടെ ഫോട്ടോയ്ക്ക് പകരം കാമുകി രസ്മിതയുടെ ഫോട്ടോ ഒട്ടിച്ച ശേഷം ഇതിന്റെ കളര്‍ പ്രിന്റ് എടുത്താണ് രാഗേഷ് തട്ടിപ്പ് നടത്തിയത്. ഈ കോപ്പി കാണിച്ചാണ് ഇരുവരും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് കരസ്ഥമാക്കിയത്. കേരളത്തിലെത്തിയ ഇരുവരും മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം കൊച്ചി വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് മടങ്ങാനായി എത്തിയപ്പോഴാണ് പിടിയിലായത്. രസ്മിതയുടെ പ്രായത്തില്‍ സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇവരെ തടയുകയായിരുന്നു. രാഗേഷിന്റെ സഹോദരിയുടെ പ്രായം 28 വയസാണ്. എന്നാല്‍ ഇവരുടെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്ന രസ്മിതയ്ക്ക് അത്രയും പ്രായം തോന്നിക്കാത്തത് ഉദ്യോഗസ്ഥരില്‍ സംശയത്തിനിടയാക്കിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button