Latest NewsNewsIndia

ഡൽഹിയിൽ സ്ത്രീകൾക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ ഇന്ന് മുതൽ സൗജന്യമായി യാത്ര ചെയ്യാം

ഡൽഹി : സ്ത്രീകൾക്ക് ഇന്ന് മുതൽ ഡൽഹിയിലെ സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്‍റെ ഭാഗമായാണ് പദ്ധതി. ഇത്  പ്രകാരം 10 രൂപയുടെ പിങ്ക് ടിക്കറ്റ് വനിത യാത്രക്കാർക്ക് കണ്ടക്ടര്‍മാര്‍ നൽകും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച ശേഷം സർക്കാർ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും.  ഡൽഹി സര്‍ക്കാര്‍ സര്‍വ്വീസിലെയോ ലോക്കല്‍ സര്‍വ്വീസിലെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ സ്ത്രീകള്‍ ഫ്രീ സർവീസ് ഉപയോഗിച്ചാൽ അവര്‍ക്ക് യാത്രാ അലവന്‍സ് ലഭിക്കില്ല.

29.10.2019 മുതല്‍ ഡൽഹിയിൽ സ്ത്രീകള്‍ സൗജന്യമായി ബസ്സില്‍ യാത്ര ചെയ്യുമെന്നും ഡൽഹിക്ക് ഇത് ചരിത്ര നിമിഷമെന്നും ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. ഡിടിസിയിലും ക്ലസ്റ്റര്‍ ബസ്സുകളിലും സഞ്ചരിക്കുന്നവരില്‍ 30 ശതമാനം സ്ത്രീകളാണ്. ബസ്സില്‍ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വം നിലകൊള്ളുന്നുവെന്നു മന്ത്രി വ്യക്തമാക്കി. അഭിനന്ദനം ഡൽഹി. സുരക്ഷയ്ക്കും മുന്നേറ്റത്തിനും ഇതൊരു ചരിത്രപരമായ നടപടിയാണെന്നായിരുന്നു അശോക് ഗഹ്ലോട്ടിന്‍റെ ട്വീറ്റിന് കെജ്രിവാള്‍ നൽകിയ മറുപടി.

ജൂണിലായിരുന്നു ബസുകളിലും ഡല്‍ഹി മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതിയുടെ പ്രഖ്യാപനം. 3700 ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡെല്‍ഹി ഇന്‍റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം([ഡിഐഐഎംടിഎസ്).

Also read : സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന് വനിതാ കമ്മീഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button