ന്യൂഡൽഹി: സൗജന്യ യാത്ര അനുവദിക്കുന്നത് ആർക്കെല്ലാമെന്ന് വിശദമാക്കി എയർ ഇന്ത്യ. മൂന്ന് പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് എയർ ഇന്ത്യ സൗജന്യ ടിക്കറ്റുകൾ നൽകിയത്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് എയർ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭാരത് രത്നാ ജേതാക്കൾ, ഗോൾഡൻ ട്രിബ്യൂട്ട് കാർഡ് ഹോൾഡർമാർ(ഇന്ത്യയുടെ ഭരണഘടന നിർമാണസഭയിലെ അംഗങ്ങൾ), ആന്തമാൻ സ്വാതന്ത്ര്യ സമര സേനാനികൾ- അവരുടെ വിധവകൾ എന്നിവർക്കാണ് എയർ ഇന്ത്യ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കുന്ന രീതി എയർ ഇന്ത്യ തുടരുന്നുണ്ട്. എയർ ഇന്ത്യയുടെ സൗജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഏക ഭാരതരത്ന ജേതാവ് അമർത്യാ സെൻ ആണെന്ന് നേരത്തെ എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. മുൻപ് ഇന്ത്യാ ടുഡേ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുവരെ 21 തവണയാണ് അമർത്യാ സെൻ സൗജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
ആന്തമാൻ സ്വാതന്ത്ര്യ സമരസേനാനികൾ-അവരുടെ വിധവകൾ എന്നിവർക്ക് വർഷത്തിലൊരിക്കലാണ് സൗജന്യ യാത്രയ്ക്കുള്ള അവസരം നൽകുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാർഷികത്തിലാണ് ഭരണഘടനാ നിർമാണ സഭയിലെ ജീവിച്ചിരിക്കുന്ന അംഗങ്ങൾക്ക് ഗോൾഡൻ ട്രിബ്യൂട്ട് കാർഡ് നൽകാൻ തീരുമാനിച്ചത്.
Read Also: ബിജെപിക്കെതിരെ പുതിയ നീക്കവുമായി മമത ബാനര്‍ജി ഡല്‍ഹിയിലേയ്ക്ക്: പ്രതിപക്ഷ നേതാക്കളെ കാണും
Post Your Comments