UAELatest NewsNewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: സൗജന്യ പ്രവേശനം ആർക്കെല്ലാം, വിശദ വിവരങ്ങൾ അറിയാം

ദുബായ്: കോവിഡ് പ്രതിസന്ധിയ്ക്കിടയിലും എക്‌സ്‌പോ 2020 ന് തുടക്കം കുറിച്ച് ദുബായ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രത്യേക ക്രമീകരണങ്ങളാണ് എക്‌സ്‌പോ സന്ദർശിക്കാനെത്തിയവർക്കായി ഒരുക്കിയിട്ടുള്ളത്.

Read Also: വീട്ടുകാരെ എതിര്‍ത്ത് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി: യുവാവിന്റെ തലയറുത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

18 വയസിന് താഴെ പ്രായമുള്ളവർക്കും ഉന്നത പഠനം നടത്തുന്ന വിദ്യാർഥികൾക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും എക്‌സ്‌പോയിലേക്ക് ടിക്കറ്റ് സൗജന്യമാണ്. ഭിന്നശേഷിക്കാരോടൊപ്പമുള്ള ഇവരോടൊപ്പം ഒരാൾക്ക് പകുതി നിരക്കിന് ടിക്കറ്റ് ലഭിക്കും.

ഒക്ടോബർ ഒന്നിനും 2022 മാർച്ച് 31 നും ഇടയിൽ എമിറേറ്റ്സ് എയർലൈൻസിൽ ദുബായിലേക്ക് പറക്കുന്ന യാത്രക്കാർക്ക് എക്‌സ്‌പോയിലേയ്ക്കുള്ള ഓരോ സൗജന്യ ടിക്കറ്റ് ലഭിക്കും. ദുബായിയിൽ അവരുടെ കാത്തിരിപ്പ് ആറ് മണിക്കൂറിൽ കൂടുതലാണെങ്കിൽ കണക്ഷൻ യാത്രക്കാർക്കും ഈ ആനുകൂല്യം ല്രഭിക്കുന്നതാണ്. ഇത്തിഹാദ് എയർവേയ്സിൽ അബുദാബിയിലേക്കോ അതിലൂടെയോ യാത്ര ചെയ്യുന്നവർക്കും എക്‌സ്‌പോയുടെ സൗജന്യ ടിക്കറ്റ് ലഭിക്കും. സെപ്റ്റംബർ ഒന്നു മുതൽ ദുബായിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഫ്‌ളൈ ദുബായ് യാത്രക്കാർക്കും ഒരു ഏകദിന ടിക്കറ്റ് സൗജന്യമായി ലഭ്യമാകും.

Read Also: അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ആർക്കും വിശ്വസിക്കാന്‍ പറ്റില്ല: വിനു വി.ജോണിനെതിരെ ശ്രീകണ്ഠന്‍ നായര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button