കുവൈറ്റ്: കുവൈറ്റിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് നിബന്ധനകളോടെ ചില മേഖലകളിലേക്ക് മാത്രം വിസ മാറ്റം അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസമാറ്റം അനുവദിക്കില്ല. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് വിവിധ മേഖലകളിലേക്ക് വിസ മാറ്റം അനുവദിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് മാനവ വിഭവശേഷി സമിതി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുബാറക് അല്‍ ജ അഫര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതികളിലേക്കും വിസ മാറാനാകും. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഗാര്‍ഹിക മേഖല, കുടുംബവിസ, സര്‍ക്കാര്‍ സ്ഥാപനം, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പദ്ധതികള്‍ മുതലായ മേഖലകളിലേക്ക് വിസമാറ്റം അനുവദിച്ചുകൊണ്ട് ഈ മാസം 22-നാണ് ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read also: ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഈ രാജ്യം സന്ദർശിക്കാം
അതേസമയം സന്ദര്‍ശക വിസയിലോ വിനോദസഞ്ചാര വിസയിലോ രാജ്യത്ത് എത്തുന്ന ഭാര്യ, മക്കള്‍ എന്നിവരുടെ താമസാനുമതി കുടുംബ വിസയിലേക്ക് മാറ്റുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധിയടക്കമുള്ള നിബന്ധനകള്‍ ഇവര്‍ക്കും ബാധകമായിരിക്കും. കൂടുതല്‍ ചെലവില്ലാതെ സ്വദേശികള്‍ക്ക് ഗാര്‍ഹിക ജോലിക്കാരെ ലഭ്യമാക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം.
Post Your Comments