Latest NewsNewsIndia

മോദിയുടെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച സംഭവം; പാകിസ്ഥാനോട് വിശദീകരണം തേടി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പാകിസ്ഥാനോട് വിശദീകരണം തേടി. പ്രധാനമന്ത്രിയുടെ സൗദി യാത്രയ്ക്ക് മുന്നോടിയായാണ് പാകിസ്ഥാന്‍ വ്യോമപാത അടച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യ നല്‍കിയ പരാതിയിലാണ് നടപടി.

നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനത്തിനായാണ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്ഥാന്റെ അനുമതി തേടിയത്. എന്നാല്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യോമപാത നിഷേധിച്ചു കൊണ്ടുള്ള വിവരം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് വ്യോമ പാത നിഷേധിച്ചു കൊണ്ടുള്ള വിവരം പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബൈസാരിയെ പാക് വിദേശകാര്യ മന്ത്രാലയം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഇത് മൂന്നാം തവണയാണ് പാകിസ്ഥാന്‍ വ്യോമപാത നിഷേധിക്കുന്നത്. ഒരു തവണ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ് വ്യോമപാത നിഷേധിച്ചത്.

ALSO READ: കളി മോദിയോട്; പ്രധാനമന്ത്രിയുടെ വ്യോമപാത നിഷേധിച്ച പാക്ക് നടപടിയ്‌ക്കെതിരെ അന്തര്‍ ദേശീയ സിവില്‍ ഏവിയേഷന്‍ സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ

എന്നാല്‍ പാകിസ്ഥാന്റെ ഈ നടപടി സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ അനുമതിയില്ലാതെയായിരുന്നു. വ്യോമ ഗതാഗത മേഖലയില്‍ അംഗത്വമുള്ള 193 രാജ്യങ്ങളുടെ പരസ്പര സഹകരണം ഉറപ്പു വരുത്തുന്നതിനായണ് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരാണ് പാകിസ്ഥാന്റെ നടപടി.

ALSO READ: വ്യോമപാത തുറന്ന് പാകിസ്ഥാന്‍: ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി

വി.വി.ഐ.പിമാരുടെ പ്രത്യേക വിമാനങ്ങള്‍ക്കുള്ള വ്യോമപാത അനുമതി വീണ്ടും പാകിസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിച്ചതില്‍ അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള അനുമതി ഏത് രാജ്യവും തടസ്സം കൂടാതെ നല്‍കി വരുന്നതാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധി നേരത്തേ വ്യക്തമാക്കിയിരുന്നു. യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളില്‍ വ്യോമപാത അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും വിഷയം സംഘടനയെ അറിയിക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button