Latest NewsIndiaNews

കളി മോദിയോട്; പ്രധാനമന്ത്രിയുടെ വ്യോമപാത നിഷേധിച്ച പാക്ക് നടപടിയ്‌ക്കെതിരെ അന്തര്‍ ദേശീയ സിവില്‍ ഏവിയേഷന്‍ സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമപാത നിഷേധിച്ച പാക്ക് നടപടിയ്‌ക്കെതിരെ അന്തര്‍ ദേശീയ സിവില്‍ ഏവിയേഷന്‍ സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാന്റെ നടപടി അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനമാണെന്ന് ഇന്ത്യ ദേശീയ സിവില്‍ ഏവിയേഷന്‍ സംഘടനയിൽ അറിയിക്കും. അതേസമയം, അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏകപക്ഷീയമായ തീരുമനം എടുക്കുന്ന നടപടികളില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മുന്‍പും പാകിസ്ഥാന്‍ നരേന്ദ്രമോദിയ്ക്ക് വ്യോമപാത നിഷേധിച്ചിരുന്നു. യുഎന്നിന്റെ 74 -ാമത് ജനറല്‍ അസംബ്ലയില്‍ പങ്കെടുക്കാന്‍ പോകാനിരിക്കെയായിരുന്നു പാകിസ്ഥാന്‍ മോദിക്ക് വ്യോമപാത നിഷേധിച്ചത്.

ALSO READ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് നാം അറിയേണ്ടത്

സൗദി സന്ദര്‍ശനത്തിനായി 28 ന് വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. പ്രധാനമന്ത്രിയുടെ സൗദി യാത്രക്കായി വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യമാണ് പാകിസ്ഥാന്‍ തള്ളിയത്. ഈ മാസം 29 നാണ് നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം. ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്നാരോപിച്ചാണ് പാകിസ്ഥാന്റെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button