തിരുവനന്തപുരം: വാളയാര്‍ കേസില്‍ വീഴ്ച പറ്റിയെന്നും പൊലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വീഴ്ച ബോധ്യപ്പെട്ടത് കൊണ്ടാണ് മുഖ്യമന്ത്രി ന്യായീകരിക്കാത്തത്. സിബിഐ അന്വേഷണമാണോ പുനരന്വേഷണമോ വേണ്ടതെന്നും പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം കേസില്‍ ആരോപണവിധേയനായ പാലക്കാട് സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജേഷിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായെന്ന വിവാദത്തിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിക്കാന്‍ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും കേസില്‍ പുനരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്നതും പരിശോധിക്കും.
Post Your Comments