
കൊല്ലം: ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുന്‍മന്ത്രി ജെ മെര്‍സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് ബി തുളസീധരക്കുറുപ്പിന് താക്കിത്. ഭാര്യ മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ തോല്‍വിയുമായി ബന്ധപ്പെട്ടാണ് ബി തുളസീധരക്കുറുപ്പ് ഉള്‍പ്പെടെ നാല് നേതാക്കള്‍ക്കാണ് സിപിഐഎം താക്കിത് നല്‍കിയത്.കരുനാഗപ്പളളി തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.എസ്.പ്രസന്നകുമാറിനെയും പി.ആര്‍.വസന്തനെയും തരംതാഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.തുളസീധരകുറുപ്പ് ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്ക് താക്കീത്. മുന്‍മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവാണ് ബി.തുളസീധരകുറുപ്പ്.
Read Also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 189 പുതിയ കേസുകൾ
ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന മേഴ്‌സിക്കുട്ടിയമ്മയുടെ സിറ്റിംഗ് മണ്ഡലമായ കുണ്ടറയിലെ തോല്‍വി വലിയ വീഴ്ചയാണെന്നാണ് സിപിഐഎമ്മിന്‍റെ വിലയിരുത്തല്‍. എ.വിജയരാഘവന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് നടപടി. എസ് രാജേന്ദ്രന്‍ കണ്‍വീനറായ കമ്മീഷനാണ് തോല്‍വി അന്വേഷിച്ചത്. സ്ഥാനാര്‍ഥികളും ഘടകകക്ഷി നേതാക്കളെയുമടക്കം നൂറിലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളിലും ഗുരുതര സംഘടനാ വീഴ്ചയുണ്ടായതായും നേതാക്കള്‍ ജാഗ്രതക്കുറവ് കാട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments