Latest NewsKeralaNews

ഇന്ത്യ വളരെ പിന്നിൽ, ചൈന ഒന്നാമത്: വാനോളം പുകഴ്ത്തി മേഴ്സിക്കുട്ടിയമ്മ

പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമത് നിൽക്കുമ്പോൾ ഇന്ത്യ 111-ാം സ്ഥാനത്താണെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു

കൊല്ലം : സിപിഎം കുണ്ടറ ലോക്കൽ സമ്മേളനത്തിൽ ചൈനയെയും താലിബാനെയും പുകഴ്‌ത്തി മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ മെഴ്‌സിക്കുട്ടിയമ്മ. പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമത് നിൽക്കുമ്പോൾ ഇന്ത്യ  111-ാം സ്ഥാനത്താണെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിലായിരുന്നു യുടെ മെഴ്‌സിക്കുട്ടിയമ്മയുടെ പരാമർശം.

‘പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമത് നിൽക്കുമ്പോൾ ഇന്ത്യ  111-ാം സ്ഥാനത്താണ്. ലോക സമ്പദ്‌വ്യവസ്ഥയിൽ 17 ശതമാനവും ചൈനയിലാണ്. ഇന്ത്യ 100 കോടി വാക്‌സിൻ വിതരണം ചെയ്‌തെന്ന് വീമ്പിളക്കുമ്പോൾ ചൈന വിതരണം ചെയ്തത് 270 കോടി വാക്സിനുകളാണ്’ – മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചൈന 76 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയെന്നും മെഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.

Read Also  :  സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കര്‍ശന നടപടിയിലേക്ക് കടക്കുന്നു: മന്ത്രി വീണാ ജോര്‍ജ്ജ്

അമേരിക്കയെ തോൽപ്പിച്ച് ഒരു രക്തചൊരിച്ചിലുമില്ലാതെയാണ് അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതെന്നും മെഴ്‌സിക്കുട്ടിയമ്മ പറയുന്നു. അതേസമയം, വാക്‌സിനേഷൻ 100 കോടിയെന്ന ചരിത്രനേട്ടം രാജ്യം മുഴുവൻ ആഘോഷിക്കുന്നതിനിടെ പിന്തിരിപ്പൻ വാദവുമായി ചൈനയെ ഉയർത്തിക്കാട്ടിയുളള മെഴ്‌സിക്കുട്ടിയമ്മയുടെ വാക്കുകൾക്കെതിരെ നിരവധി വിമർശനങ്ങളാണ് ഇതിനോടകം ഉയരുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button