തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനത്തിന്റെ ആദ്യദിനം പുതിയ അഞ്ച് എംഎല്‍എമാരും സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു.
കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിയോടെയായിരുന്നു സത്യപ്രതിജ്ഞ.
മുസ്ലിംലീഗ് എംഎല്‍എയായ എം.സി. കമറുദ്ദീന്‍ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഷാനിമോള്‍ ഉസ്മാനും, ഖമറുദ്ദീനും അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, ദൈവനാമത്തിലായിരുന്നു ടി.ജെ വിനോദിന്റെ സത്യപ്രതിജ്ഞ. സിപിഎം എംഎല്‍എമാരായ കെ.യു ജനീഷ് കുമാറും, വി,കെ പ്രശാന്തും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി കാപ്പനും ഇന്ന് നിയമസഭയില്‍ ആദ്യ ദിനമാണ്.
ALSO READ: ദീപപ്രഭയിൽ താമര; ഹരിയാനയിൽ ഖട്ടർ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ദീപാവലി ദിനത്തിൽ
പൂര്‍ണ്ണമായും നിയമനിര്‍മാണം ഉദ്ദേശിച്ചിട്ടുള്ളതാണ് സമ്മേളനം. പതിനാറ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും സമ്മേളനത്തില്‍ പരിഗണിക്കും. ആദ്യ രണ്ട് ദിനങ്ങളില്‍ പ്രധാനപ്പെട്ട ബില്ലുകള്‍ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.
ALSO READ: പാലാ എംഎല്‍എയായി മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു
ഉപതെരഞ്ഞെടുപ്പും മറ്റു വിവാദങ്ങളുമെല്ലാം സഭയെ പ്രക്ഷുബ്ദമാക്കാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തോടു കൂടിയാണ് ഭരണപക്ഷം സഭാ സമ്മേളനത്തിനെത്തുന്നത്. പാലായും വട്ടിയൂര്‍കാവും കോന്നിയും പിടിച്ചെടുത്തത് തന്നെയാകും ഭരണ പക്ഷം നിരത്തുന്ന നേട്ടങ്ങള്‍.
Post Your Comments