Latest NewsIndiaNews

ദീപപ്രഭയിൽ താമര; ഹരിയാനയിൽ ഖട്ടർ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ദീപാവലി ദിനത്തിൽ

ചണ്ഡിഗഡ്: ദീപപ്രഭയിൽ താമരയുടെ ശോഭ വർധിപ്പിക്കാൻ മനോഹർലാൽ ഖട്ടർ സർക്കാർ. സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നത് ദീപാവലി ദിനത്തിൽ ആണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ബിജെപി നിയമസഭാകക്ഷി യോഗം നേതാവായി ഖട്ടറിനെ തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പത്ത് എംഎൽഎമാരുള്ള ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെയും ഏഴു സ്വതന്ത്രരിൽ ആറു പേരെയും സ്വന്തം പാളയത്തിലെത്തിച്ചാണു ബിജെപി ഹരിയാനയിൽ ഭരണം ഉറപ്പാക്കിയത്.

ALSO READ: റിലയന്‍സ്-അരാംകോ ഓഹരി കൈമാറ്റം; പൂർത്തീകരണം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കി സൗദി അരാംകോ

ത്രിശങ്കു സഭയിൽ ദുഷ്യന്ത് (31) ഉപമുഖ്യമന്ത്രിയാകും. രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുമായി ദുഷ്യന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. 90 അംഗ സഭയിൽ 40 എംഎൽഎമാരുള്ള ബിജെപിക്കു കേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 പേരുടെ പിന്തുണയായിരുന്നു. സ്വതന്ത്രരിൽ നാലു പേർ ബിജെപി വിമതരും ഓരോരുത്തർ കോൺഗ്രസ്, ഐഎൻഎൽഡി വിമതരുമാണ്. ഇന്നു ഗവർണറെ കാണുന്ന ഖട്ടർ, സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക കൈമാറും.

ALSO READ: ദീപാവലിയ്ക്ക് ഓഫറുകളുമായി മാളുകളും സ്ഥാപനങ്ങളും : വിദേശത്തും സംസ്ഥാനത്തിനു പുറത്തും സാധനങ്ങള്‍ വാങ്ങാന്‍ മലയാളികളുടെ തിരക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button