Latest NewsNewsIndia

ക്യാര്‍ ചുഴലിക്കാറ്റ്; കടല്‍ പ്രക്ഷുബ്‌ധമാകാനും തിരമാലകള്‍ ഉയരാനും സാധ്യത

ബംഗളൂരു: ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന്‌ കര്‍ണാടക, ഗോവ തീരങ്ങളില്‍ റെഡ്‌ അലര്‍ട്ട്‌. ഞായറാഴ്‌ച വൈകിട്ട്‌ ഗോവന്‍ തീരത്തുനിന്ന്‌ 650 കിലോമീറ്റര്‍ അകലെ എത്തിയ ചുഴലിക്കാറ്റ്‌ തിങ്കളാഴ്‌ച പകല്‍ കരയിലേക്ക്‌ വീശിയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം കര്‍ണാടകത്തില്‍ കനത്ത മഴ തുടരുകയാണ്‌. മഹാരാഷ്‌ട്രയിലും കര്‍ണാടകത്തിലും ഗോവയിലും അഞ്ചു ദിവസം ശക്തമായ മഴയ്‌ക്കു സാധ്യതയുണ്ട്‌. കടല്‍ പ്രക്ഷുബ്‌ധമാകാനും തിരമാലകള്‍ ഉയരാനും സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദേശമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ഗോവയില്‍ കടലില്‍ അകപ്പെട്ടവരെ തീരസംരക്ഷണ സേന രക്ഷിച്ചു.

Read Also: ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കുമോ ? യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ്‌ ക്യാര്‍ ചുഴലിക്കാറ്റായി മാറിയത്‌. കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ മുന്നറിയിപ്പ്‌. കേന്ദ്ര ദുരന്തനിവാരണ സേനയും പൊലീസും മൂന്ന്‌ സംസ്ഥാനങ്ങളിലും സജ്ജമാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button