കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ 2.5 കോടിയുടെ സ്വര്‍ണവുമായി നാല് പേര് പിടിയില്‍. രണ്ടര കോടി രൂപ വിലവരുന്ന ആറ് കിലോ സ്വര്‍ണം സിലിഗുരിയില്‍നിന്നും ഹൗറയില്നിന്നുമാണ് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നു ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
Post Your Comments