ദുബായ്: സ്‌പോണ്‍സറുടെ ഏഴു വയസ്സുള്ള മകനെ വീട്ടുജോലിക്കാരി ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി. കുട്ടിയെ ചൂഷണം ചെയ്ത് നഗ്നവീഡിയോ പകര്‍ത്തിയെന്നുള്ള പിതാവിന്റെ പരാതി ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണിപ്പോള്‍. 35 വയസ്സുള്ള ഫിലിപ്പീന്‍ സ്വദേശിയാണ് കേസിലെ പ്രതി. വീട്ടുജോലിക്കാരിയായ ഇവരുടെ മൊബൈല്‍ ഫോണില്‍ കുട്ടിയുടെ മോശം വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകളില്‍ വ്യക്തമാക്കുന്നു. അല്‍ റാഷിദിയ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ പിതാവ് കോമറോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഓഗസ്റ്റ് 28ന് അല്‍ വര്‍ഖയിലെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്.
ALSO READ: വാളയാറിലെ പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത്? പോലീസിന്റെ പിഴവ് തുറന്നുകാട്ടി ഡോക്ടറുടെ കുറിപ്പ്
വീട്ടുജോലിക്കാരിയുടെ ഫോണില്‍ മകന്റെ നഗ്‌നദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു വച്ചിട്ടുണ്ടെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. അവര്‍ മകനെക്കൊണ്ട് ‘ഐ ലവ് യു’ എന്ന് നിര്‍ബന്ധിച്ച് പറയിപ്പിക്കുന്നുണ്ടെന്നും പിതാവ് ആരോപിച്ചു. കുട്ടിയെ ചൂഷണം ചെയ്ത് വീഡിയോ ചിത്രീകരിച്ചതിനും അശ്ലീലമായ രീതിയില്‍ പെരുമാറിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, കുട്ടിയെ ശാരീരികമായി മര്‍ദിച്ചുവെന്നും പരാതിയുണ്ട്. ജോലിക്കാരിയുടെ കൈവശമുള്ള ഈ വീഡിയോയെ ‘പോണ്‍ ക്ലിപ്’ എന്നാണ് കുറ്റപത്രത്തില്‍ പ്രോസിക്യൂട്ടേഴ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ALSO READ: കോട്ടയത്ത് 13 കാരി പീഡനത്തിനിരയായത് രണ്ട് വര്‍ഷം; നാല് പേര്‍ കസ്റ്റഡിയില്‍
പരാതി ലഭിച്ചതു മുതല്‍ ഈ സ്ത്രീ പോലീസി കസ്റ്റഡിയിലാണ്. എന്നാല്‍ ഇവര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. കുട്ടിയുടെ പിതാവ് കോമറോസ് ഐലന്റ് സ്വദേശിയാണ്. ജോലിക്കാരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് ഇദ്ദേഹമാണ്. ‘രാവിലെ ഏതാണ്ട് 11.30 മണി സമയത്ത് ഞാന്‍ മകന്റെ കരച്ചിലാണ് കേട്ടത്. എന്താണ് സംഭവമെന്ന് നോക്കാന്‍ പോയപ്പോള്‍ വീട്ടുജോലിക്കാരി ചൂലുകൊണ്ട് മകനെ തല്ലുകയായിരുന്നു. ആദ്യം അവര്‍ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു.’ എന്ന് പിതാവ് പറയുന്നു. സംഭവത്തിനു ശേഷം ഇദ്ദേഹം ജോലിക്കാരിയെയും കൊണ്ടു പോലീസ് സ്റ്റേഷനിലേക്ക് പോവുകയും പരാതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.
Post Your Comments