Latest NewsKeralaNews

കോട്ടയത്ത് 13 കാരി പീഡനത്തിനിരയായത് രണ്ട് വര്‍ഷം; നാല് പേര്‍ കസ്റ്റഡിയില്‍

കോട്ടയം: വാളയാര്‍ കേസില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ സംസ്ഥാനത്ത് ഒരു പോക്‌സോ കേസ് കൂടി. കോട്ടയത്താണ് 13കാരിയായ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായാണ് പരാതി.

കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്. പീഡനപരാതിയെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിക്കാണ് പരാതി ലഭിച്ചത്. സംഭവത്തില്‍ നാല് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റൊരു പ്രതിയായ ബെന്നി എന്നയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.

ALSO READ: വാളയാര്‍ പീഡനക്കേസ് സി.ബി.ഐ പുനരന്വേഷിക്കണം:സി.പി.എമ്മിന്റെത് കൊടിയ ദളിത്‌ വഞ്ചന- ബി.ജെ.പി പട്ടികജാതി മോര്‍ച്ച

പെണ്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button