ന്യൂഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പൈലറ്റിന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യാനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ഹരിയാനയിലെ റെവാരിയില്‍ തിരിച്ചിറക്കിയിരുന്നു. ഇതിന് ശേഷമാണ് അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ നടന്നത്.കുട്ടികള്‍ക്കൊപ്പം മഴയത്ത് ക്രിക്കറ്റ് കളിക്കുന്ന രാഹുലിനെയാണ് പിന്നീട് ജനങ്ങള്‍ കണ്ടത്. കോണ്‍ഗ്രസ് നേതാക്കളും ഒപ്പം ക്രിക്കറ്റ് കളിച്ചു.
ആൾദൈവം കൽക്കിയുടെ ആശ്രമത്തിൽ ആദായനികുതി റെയ്ഡ്; പിടിച്ചെടുത്തത് ദശകോടികളും 88 കിലോ സ്വർണ്ണവും
ഹരിയാനയിലെ മഹേന്ദ്ര ഗഡില്‍ നിന്ന് ദില്ലിയിലേക്ക് പോകും വഴിയാണ് അദ്ദേഹത്തിന്റെ വിമാനം തിരിച്ചിറക്കിയത്. വൈറല്‍ പനിയെ തുടര്‍ന്ന് സോണിയാ ഗാന്ധി പ്രചാരണത്തില്‍ നിന്ന് മാറിയതോടെയാണ് രാഹുല്‍ പ്രചാരണത്തിനായി എത്തിയത്.അതേസമയം സാങ്കേതിക തകരാര്‍ കൊണ്ടല്ല വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. റെവാരിയിലെ കെഎല്‍പി കോളേജിലാണ് വിമാനം ഇറക്കിയത്.
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പിലെ പുതിയ എ.ബി.പി അഭിപ്രായ സര്‍വെ ഇങ്ങനെ
ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ രാഹുല്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമൊപ്പം നെറ്റ്‌സില്‍ ക്രിക്കറ്റ് കളിക്കുന്നതാണ് ഉള്ളത്. നിമിഷം നേരം കൊണ്ട് ഇത് ട്രെന്‍ഡിംഗായിട്ടുണ്ട്. ഹരിയാനയില്‍ രണ്ടാം തിരഞ്ഞെടുപ്പ് റാലിയാണ് രാഹുല്‍ നടത്തിയത്. വീഡിയോ കാണാം:
Cricketer @RahulGandhi जी !!! हरियाणा के महेंद्रगढ़ में चुनावी सभा करने के बाद दिल्ली वापस लौट रहे राहुल गांधी के चॉपर को मौसम खराब होने की वजह से रेवाड़ी के KLP कॉलेज में इमरजेंसी लैंडिंग करनी पड़ी, राहुल जी ने बच्चों के साथ क्रिकेट खेला। । @pankhuripathak @priyankagandhi pic.twitter.com/bBHiqQw6mM
— Uttarakhand Youth Congress (@IYCUttarakhand) October 18, 2019
Post Your Comments