പാരീസ്:ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസ് ഫൈനലിൽ കടന്നു ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് സഖ്യം. സെമി ഫൈനലിൽ അഞ്ചാം സീഡും എട്ടാം റാങ്കുകാരുമായ ജാപ്പനീസ് യുട്ട വാട്ടമാവെ-ഹിരോയൂക്കി എൻഡോ ജോഡികളെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപിച്ചാണ് ഇരുവരും ഇന്ത്യൻ സഖ്യം കലാശപ്പോരിലേക്ക് കടന്നത്. മത്സരം 50 മിനിറ്റ് മാത്രമാണു നീണ്ടത്. സ്കോർ: 21-11, 25-23. ടോപ് സീഡും ഒന്നാം റാങ്കുമായ മാർകസ് ഫെർനാൾഡി ഗിഡോണ്‍-കെവിൻ സഞ്ജയ സുകാമുൽജോ സഖ്യവുമായാണ് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ ഏറ്റുമുട്ടുക. സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ഈ വർഷത്തെ രണ്ടാം ഫൈനലാണിത്. കുറച്ചു മാസം മുന്‍പു നടന്ന തായ്ലൻഡ് ഓപ്പണിൽ സഖ്യം കിരീടം നേടിയിരുന്നു.
Also read : ഫ്രഞ്ച് ഓപ്പണിൽ പി വി സിന്ധു സെമി ഫൈനൽ കാണാതെ പുറത്തായി
Leave a Comment