Latest NewsNewsSports

ഫ്രഞ്ച് ഓപ്പണിൽ പി വി സിന്ധു സെമി ഫൈനൽ കാണാതെ പുറത്തായി

പാരീസ് : ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ നിന്നും ലോക ചാമ്പ്യൻ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനൽ കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങാണ് സിന്ധുവിനെ തോൽപ്പിച്ചത്.സ്കോർ 16-21, 26-24,18-21. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ സൈന നെഹ്‍വാളും ഫ്രഞ്ച് ഓപ്പണില്‍ പരാജയപെട്ടു പുറത്തായിരുന്നു. ലോക ചാംപ്യന്‍ ആയ ശേഷമുള്ള ടൂര്‍ണമെന്‍റുകളിലൊന്നും സിന്ധുവിന് സെമിയിൽ എത്താൻ സാധിച്ചിട്ടില്ല. ചൈന, കൊറിയ, ഡെന്‍മാര്‍ക്ക് ഓപ്പണുകളില്‍ സെമിക്ക് മുമ്പെ താരം പുറത്തായിരുന്നു.

Also read : ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ

അതേസമയം പുരുഷ ഡബിള്‍സില്‍, ഫൈനല്‍ ലക്ഷ്യമിട്ടു ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്നിറങ്ങും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എട്ടാം സീഡായ കിം അസ്ട്രപ്-ആന്‍ഡേഴ്സ് റാസ്മസന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചാണ് സെമിയിൽ എത്തിയത്. സ്കോര്‍ : 21-13, 22-20.

shortlink

Related Articles

Post Your Comments

Related Articles


Back to top button