ന്യൂഡൽഹി: ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയതിന് പിന്നാലെ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് പി വി സിന്ധുവിന്റെ ജാതി. കഴിഞ്ഞ ഒരാഴ്ച്ചയിൽ ഗൂഗിളിൽ പി വി സിന്ധുവിന്റെ ജാതിയെ കുറിച്ച് തിരഞ്ഞവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് ഒന്നിനാണ് ഏറ്റവും അധികം ആളുകൾ പി വി സിന്ധുവിന്റെ ജാതിയെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തത്. ഇതിൽ അധികവും ഉത്തർപ്രദേശ്, തെലങ്കാന, ഹരിയാന, ബിഹാർ, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്.
ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് മെഡൽ ഉറപ്പാക്കിയ ലവ്‌ലിന ബോർഗോഹെയ്‌ന്റെ മതത്തെ കുറിച്ചും ആളുകൾ തിരയുന്നുണ്ട്. മണിപ്പൂർ, ഗോവ, അസം, കേരളം, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ആളുകളും ലവ്‌ലിനയുടെ മതത്തെ കുറിച്ച് തിരഞ്ഞത്.
വനിതകളുടെ 69 കിലോഗ്രാം വെൽറ്റർവെയ്റ്റ് വിഭാഗം ക്വാർട്ടർ ഫൈനലിൽ മുൻ ലോക ചാംപ്യൻ ചൈനീസ് തായ്‌പേയുടെ നീൻ ചിൻ ചെന്നിനെ തോൽപ്പിച്ചാണ് ലവ്‌ലിന മെഡൽ ഉറപ്പാക്കിയത്.
Read Also: ഐ.എസിൽ ചേർന്ന സോണിയ എന്ന ആയിഷയെയും കുഞ്ഞിനെയും നാട്ടിലെത്തിക്കണം: ഹർജിയുമായി പിതാവ് സെബാസ്റ്റ്യൻ
Post Your Comments