ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യമെഡൽ നേടിയത് മിരാബായ് ചാനു ആയിരുന്നു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ താരത്തെ അഭിനന്ദിച്ച് പ്രമുഖർ രംഗത്തെത്തി. പിന്നാലെ, പി വി സിന്ധുവും ലവ്ലിന ബോർഗോഹെയനും ഓരോ വെങ്കല മെഡൽ കൂടി ഇന്ത്യക്കായി പൊരുതി നേടി. ഒപ്പം, ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും സിന്ധു സ്വന്തമാക്കി. അത് ചരിത്രമായിരുന്നു.
മിരാബായ് ചാനു, ലവ്ലിന ബോർഗോഹെയ്ൻ, പി.വി സിന്ധു… യൂ സീ ദി ഐറണി? ഡോണ്ട് യൂ?. അതെ ഇന്ത്യക്കായി മെഡലുകൾ നേടിയ മൂന്ന് പേരും വനിതകളാണ്. പലതിന്റെയും പേരിൽ മാറ്റിനിർത്തപ്പെടുന്ന പെണ്ണ് തന്നെയാണ് ഇന്ന് ഇന്ത്യയുടെ അഭിമാനമായി ഉയർന്നു നിൽക്കുന്നത്. ഒരു വെള്ളിയും രണ്ട് വെങ്കലവും, മെഡലുകൾക്ക് സ്വർണത്തിളക്കമില്ലെങ്കിലും കഠിനപ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമായിരുന്നു ഈ മെഡലുകൾ ഓരോന്നും. എന്നാൽ, മെഡൽ നേടിയവരെ അപമാനിക്കാനും ചിലർ രംഗത്തുണ്ട്.
Also Read:വാട്ടര്‍ അതോറിറ്റിയില്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു
‘ഇവർക്കൊക്കെ എത്ര കുട്ടികളുണ്ട്?, കൊള്ളാവുന്ന ഒരു മീങ്കറി വയ്ക്കാനറിഞ്ഞൂടെങ്കി എത്ര മെഡലുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം? പെണ്ണുങ്ങളോട് മൽസരിച്ച് പെണ്ണുങ്ങള് മെഡൽ വാങ്ങിക്കുന്നത് അത്ര വല്യ കാര്യവാണോ?’ തുടങ്ങിയ സദാചാരവാദികളുടെ ക്ളീഷേ ചോദ്യങ്ങൾ കൊണ്ട് വിജയത്തിന്റെ മാറ്റ് കുറയ്ക്കാനൊന്നും സാധിക്കില്ല. ഇത്തരം ക്ളീഷേ ചോദ്യങ്ങൾക്കൊന്നും മറുപടി അര്ഹിക്കുന്നില്ലെന്ന് തന്നെ വ്യക്തം. സ്ത്രീകളുടെ വിജയത്തെ വിലകുറച്ച് കാണാൻ ഇപ്പോഴും ശ്രമിക്കുന്ന ഒരു സമൂഹത്തിന്റെയും ഒരുകൂട്ടം ആളുകളുടെയും പ്രതിനിധികളാണിവർ.
ഇത്തരം ചോദ്യങ്ങൾ കൂമ്പാരമാവുമ്പൊ പരിപാടി ഗംഭീരമാവും എന്ന് കുറിക്കുകയാണ് നെൽസൺ ജോസഫ്. ഒളിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ വനിതകളെക്കുറിച്ച് എഴുതിയ 5 പോസ്റ്റുകൾക്കും താഴെ പരിഹാസ കമന്റുകളുടെ എത്തുന്നവർക്ക് കണക്കിന് മറുപടി നൽകുകയാണ് നെൽസൺ. ‘സ്ത്രീ ശാക്തീകരണമൊക്കെ വേണം. . ഇയാളു പക്ഷേ പെണ്ണുങ്ങളെ കാണാത്തപോലെ എപ്പൊയും ഇങ്ങനെ, എന്തൊരു വെറുപ്പീരാണോ’ തുടങ്ങിയ കമന്റുകൾക്ക് ‘സഹിച്ചോളാനാണ്’ അദ്ദേഹം പറയുന്നത്.
Post Your Comments