ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഉള്‍പ്പെടെയുള്ളവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നരേന്ദ്ര മോദി ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് പ്രചോദനം നല്‍കിയത്.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ 2016ല്‍ നടന്ന റിയോ ഒളിംപിക്‌സിന് മുന്നോടിയായുള്ള പരിശീലനവും ആഹാര രീതികളുമെല്ലാം പി.വി സിന്ധു വെളിപ്പെടുത്തിയിരുന്നു. അന്ന് പരിശീലകനായ പുല്ലേല ഗോപീചന്ദ് തന്നെ ഐസ് ക്രീം കഴിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് സിന്ധു പറഞ്ഞിരുന്നു. ഈ അഭിമുഖം പ്രധാനമന്ത്രിയും കണ്ടിരുന്നു.
വീഡിയോ കോണ്‍ഫറന്‍സില്‍ പി.വി സിന്ധുവുമായി സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി ഈ സംഭവം പരാമര്‍ശിച്ചു. ഒളിംപിക്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ജപ്പാനില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ ഒരുമിച്ച് ഐസ് ക്രീം കഴിക്കാമെന്ന് പ്രധാനമന്ത്രി സിന്ധുവിന് ഉറപ്പ് നല്‍കി. മാതാപിതാക്കളുടെ കഷ്ടപ്പാടിന് ഫലമുണ്ടാക്കാന്‍ സിന്ധുവിന് കഴിയുമെന്നും സിന്ധുവിന് വിജയം ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments