ഹൈദരാബാദ് : പി വി സിന്ധു ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ പദവിയില്‍ 2022 വരെ തുടർന്നേക്കും. കോവിഡ് 19 വൈറസ് വ്യാപനനത്തെ തുടർന്ന് ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയതാണ് കാരണം. ഒളിംപിക്‌സ് വര്‍ഷം, ലോക ചാംപ്യന്‍ഷിപ്പ് ഒഴിവാക്കുന്നതോടെ സിന്ധു നിലവിലെ ചാംപ്യനായി തുടരും.
Also read : വീണ്ടും ഗാംഗുലി ; 10,000 പേരുടെ വിശപ്പടക്കാന്‍ താരം
ഈ വര്‍ഷം ലോക ചാംപ്യന്‍ഷിപ്പിനായി സീസണില്‍ തീയതി ഒഴിച്ചിട്ടിരുന്നില്ല. അടുത്ത വര്‍ഷം ഒളിംപിക്‌സ് ഉള്ളതിനാൽ ലോക ചാംപ്യന്‍ഷിപ്പ് ഒഴിവാക്കിയേക്കും. അങ്ങനെയെങ്കില്‍ 2022ല്‍ മാത്രമേ ലോക ചാപ്യന്‍ഷിപ്പ് മത്സരം നടക്കൂ. കഴിഞ്ഞ വര്‍ഷം ലോക ചാംപ്യന്‍ഷിപ്പ് ആണ് സിന്ധുവിന്റെ ഏക കിരീട നേട്ടം. മോശം ഫോമിലുള്ള സിന്ധുവിന് ഇപ്പോഴത്തെ ഇടവേള ഗുണം ചെയ്യുമെന്നാണ് സൂചന
Post Your Comments