ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ ഔദ്യോഗിക വസതിയും ഗസ്റ്റ് ഹൗസും ഒരുമിച്ച് ഉപയോഗിച്ചിരുന്ന സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ വിത്തല്‍ ഭായ് പട്ടേല്‍ മന്ദിരം ഒഴിയണമെന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
ALSO READ: കൊച്ചി നഗരസഭയ്ക്ക് ശനിദശ തുടങ്ങിയോ? മേയർ പത്ത് കോടി രൂപ പിഴ അടയ്ക്കണം
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഔദ്യോഗിക വസതിക്ക് പുറമെ ഗസ്റ്റ് ഹൗസും അദ്ദേഹം ഉപയോഗിച്ചു വരികയായിരുന്നെന്ന് അധികൃതര്‍ അറിയി്ച്ചു.അതേസമയം, ഗസ്റ്റ് ഹൗസ് ഒഴിയാന്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഔദ്യോഗിക വസതിയില്‍ തുടരുന്നതിന് തടസമില്ല.
1996ൽ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് പരാജയപ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസ്-ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തെ കോണ്‍ഗ്രസും പിന്തുണച്ചതോടെ അപ്രതീക്ഷിതമായാണ് എച്ച്.ഡി.ദേവഗൗഡ ഇന്ത്യയുടെ 11ാമത് പ്രധാനമന്ത്രിയായത്.
Post Your Comments