കൊച്ചി: വെള്ളക്കെട്ട് വിവാദത്തിൽ കൊച്ചി മേയർ സൗമിനി ജെയ്‌നിനെതിരെ വിവാദം പുകയുമ്പോൾ ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ക്ക് കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്.
ഖര മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിമര്‍ശനം. ഇത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കും.
ALSO READ: കൊച്ചി മെട്രോ: സമയ ക്രമങ്ങളിൽ തിങ്കളാഴ്ച മുതൽ മാറ്റം
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാലാണ് പിഴ ചുമത്തിയത്. മാലിന്യം കലര്‍ന്ന വെള്ളം സമീപത്തെ കടമ്പ്രയാറിലേക്ക് ഒഴുകുന്നുവെന്നും ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് പിഴ ചുമത്തിയത്.
Post Your Comments