ഹരിയാന: രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസ് ദേശീയ വക്താവും കെയ്താല്‍ സ്ഥാനാര്‍ത്ഥിയുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാല നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,246 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി ലീലാ റാമിനോട് തോല്‍വി സമ്മതിച്ചത്. കൈതാലില്‍ നിന്നും രണ്ടുതവണ എം.എല്‍.എയായ വ്യക്തിയാണ് രണ്‍ദീപ് സിംഗ് സുര്‍ജേവാല.
ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിക്കും, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇന്നു ഗവര്‍ണറെ കാണും
2014, 2009 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കൈതാലില്‍ നിന്നും വിജയിച്ചിരുന്നു.ജനങ്ങളുടെ ഉത്തരവ് വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് സുര്‍ജേവാല തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചും പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments