
ന്യൂദല്‍ഹി: ഹരിയാനയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ സർക്കാർ രൂപീകരണത്തിന് അവകാശ വാദവുമായി ഗവർണറെ കാണുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 90 സീറ്റുള്ള ഹരിയാന അസംബ്ലിയില്‍ അന്തിമഫലം വരുമ്പോള്‍ 40 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആണ്. കോണ്‍ഗ്രസ്-31, ജന്‍നായക് ജനതാപാര്‍ട്ടി-10 , സ്വതന്ത്രർ 6 എന്നിങ്ങനെയാണ് സീറ്റ് നില. 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അതെ സമയം സ്വതന്ത്രർ ബിജെപി വിമതർ തന്നെയാണെന്നതും ശ്രദ്ധേയമാണ്. ഇവരും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2014 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകള്‍ നേടിയാണ് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്.
കോണ്‍ഗ്രസിന് അന്ന് 15 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. അന്ന് പ്രാദേശിക പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന് (ഐഎന്‍ഡിഎല്‍) 19 സീറ്റുകള്‍ ലഭിച്ചു.
Post Your Comments