KeralaLatest NewsNews

എല്ലാ പ്രശ്നങ്ങൾക്കും കാരണം ഫ്രോഡായ ശ്രീകുമാർ മേനോൻ; മഞ്ജു വാര്യര്‍ സംവിധായകനെതിരെ പരാതി ഉന്നയിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പി സി ജോർജ്

കോട്ടയം: പരസ്യ- സിനിമാ സംവിധായകനായ വി എ ശ്രീകുമാർ മേനോനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് ജനപക്ഷം നേതാവ് പി സി ജോർജ്. എല്ലാ പ്രശ്നങ്ങൾക്കും കാരണം ഫ്രോഡായ ശ്രീകുമാർ മേനോനാണെന്ന് പി സി ജോർജ് പറഞ്ഞു. ശ്രീകുമാര്‍ മേനോന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും നടി മഞ്ജു വാര്യര്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് പി സി ജോര്‍ജിന്‍റെ വിമര്‍ശനം.

ALSO READ: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: പൊതുതാൽപര്യ ഹരജിയിൽ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി

ശ്രീകുമാർ മേനോൻ തനിക്കൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. നടി എന്ന നിലയിൽ തന്നെ തകർക്കാൻ സംഘടിതമായ നീക്കം നടത്തുകയാണ് തുടങ്ങിയവയായിരുന്നു പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. സംവിധായകൻ ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കാണിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകിയത്.

ALSO READ: താമര ശോഭയിൽ ഹരിയാന; ഭാരതീയ ജനതാ പാർട്ടി സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും

ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു പറഞ്ഞിരുന്നു.

ആട്, മാഞ്ചിയം കേസുകളിൽ പങ്കുള്ളയാളാണ് ശ്രീകുമാർ മേനോനെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീകുമാർ മേനോന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പി സി ജോർജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ കുടുംബം തകരാനുള്ള പ്രധാന കാരണം ശ്രീകുമാർ മേനോനാണെന്ന് പി സി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button